ഡോ. ​അ​രു​ൺ ന​ത്രാ​വ​ലി​ക്ക്​ മാ​ർ​ക്കോ​ണി അ​വാ​ർ​ഡ്​

01:01 AM
18/06/2017

ബം​ഗ​ളൂ​രു: മൊ​ബൈ​ൽ​ഫോ​ണി​ലും ടെ​ലി​വി​ഷ​നി​ലും സ്​​ട്രീ​മി​ങ്​ വി​ഡി​യോ​യി​ലും എം​പെ​ഗ്​ 1, 2, 4 സാ​േ​ങ്ക​തി​ക​വി​ദ്യ​ക​ളി​ലൂ​ടെ ഡി​ജി​റ്റ​ൽ വി​പ്ല​വം സാ​ധ്യ​മാ​ക്കി​യ ഡോ. ​അ​രു​ൺ ന​ത്രാ​വ​ലി​ക്ക്​ 2017ലെ ​മാ​ർ​ക്കോ​ണി അ​വാ​ർ​ഡ്. വി​വ​ര-​സാ​േ​ങ്ക​തി​ക​വി​ദ്യ സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ശാ​സ്​​ത്ര​ജ്​​ഞ​ർ​ക്ക്​ ലോ​ക​ത​ല​ത്തി​ൽ ന​ൽ​കു​ന്ന​താ​ണ്​ അ​വാ​ർ​ഡ്. ടി.​വി സാ​േ​ങ്ക​തി​ക വി​ദ​ഗ്​​ധ​നാ​യ ഡോ. ​അ​രു​ൺ എ​ച്ച്.​ഡി.​ടി.​വി​യു​ടെ പി​താ​വ്​ എ​ന്നാ​ണ​റി​യ​പ്പെ​ടു​ന്ന​ത്.

വി​ഖ്യാ​ത ശാ​സ്​​ത്ര​ജ്​​ഞ​ൻ മാ​ർ​ക്കോ​ണി​യു​ടെ പേ​രി​ലു​ള്ള പു​ര​സ്​​കാ​ര​ത്തി​ൽ​ 65 ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി ​ൈക​മാ​റും. ബെ​ൽ ലാ​ബ്​​സി​​െൻറ (ഇ​പ്പോ​ൾ നോ​ക്കി​യ ബെ​ൽ ലാ​ബ്​​സ്) മു​ൻ പ്ര​സി​ഡ​ൻ​റാ​യ അ​ദ്ദേ​ഹം കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ രം​ഗ​ത്തെ ആ​ഗോ​ള ഉ​​പ​ദേ​ശ​ക​രി​ലൊ​രാ​ളാ​ണ്. യു.​എ​സ്​ ആ​സ്​​ഥാ​ന​മാ​യ മാ​ർ​ക്കോ​ണി സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ്​ അ​വാ​ർ​ഡ്. ന്യൂ​ജ​ഴ്​​സി​യി​ൽ ആ​ഗ​സ്​​റ്റ്​​ മൂ​ന്നി​ന്​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ്​ സ​മ്മാ​നി​ക്കും.

ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ലെ അ​ൻ​കോ​ള സ്വ​ദേ​ശി​യാ​യ ഡോ. ​അ​രു​ൺ ഇൗ ​അ​വാ​ർ​ഡ്​ ക​ര​സ്​​ഥ​മാ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണ്. 1980ൽ ​മു​ൻ യു.​ജി.​സി ചെ​യ​ർ​മാ​ൻ പ്ര​ഫ. യാ​ഷ്​ പാ​ൽ, 2014ൽ ​സ്​​റ്റാ​ൻ​ഫോ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ. ഡോ. ​ആ​രോ​ഗ്യ​സ്വാ​മി പോ​ൾ​രാ​ജ്​ എ​ന്നി​വ​രാ​ണ്​ മു​മ്പ്​ മാ​ർ​ക്കോ​ണി അ​വാ​ർ​ഡ്​ നേ​ടി​യ​വ​ർ. 

COMMENTS