അത്യപൂർവ കാഴ്ചയുമായി ഡിസംബർ 26ന്​ വലയ സൂര്യഗ്രഹണം 

  • മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ കാണാം 

08:35 AM
17/04/2019

പെ​രി​ന്ത​ൽ​മ​ണ്ണ: ഈ ​വ​ർ​ഷം ഡി​സം​ബ​ർ 26ന്​ ​ആ​കാ​ശ​ത്ത് അ​ത്യ​പൂ​ർ​വ കാ​ഴ്ച​യു​മാ​യി വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും. ദീ​ർ​ഘ​വൃ​ത്ത​പ​ഥ​ത്തി​ൽ ഭൂ​മി​യെ ചു​റ്റു​ന്ന ച​ന്ദ്ര​ൻ ഭൂ​മി​യി​ൽ​നി​ന്ന്​ ഏ​റെ അ​ക​ലെ​യാ​കു​മ്പോ​ൾ ഗ്ര​ഹ​ണം സം​ഭ​വി​ച്ചാ​ൽ സൂ​ര്യ​ബിം​ബ​ത്തെ പൂ​ർ​ണ​മാ​യി മ​റ​ക്കാ​ൻ ച​ന്ദ്ര​ന്​ സാ​ധി​ക്കി​ല്ല.

ഈ ​സ​മ​യ​ത്ത്​ സൂ​ര്യ​ൻ അ​ഗ്​​നി​വ​ല​യം പോ​ലെ കാ​ണ​പ്പെ​ടു​ന്ന​താ​ണ് വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം. സം​സ്​​ഥാ​ന​ത്ത്​ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലാ​ണ് ദൃ​ശ്യ​മാ​വു​ക. മ​റ്റ്​ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭാ​ഗി​ക​ഗ്ര​ഹ​ണം കാ​ണാ​നാ​വും. തെ​ക്കേ അ​റ്റ​ത്തെ പാ​റ​ശാ​ല​യി​ൽ​പോ​ലും ഗ്ര​ഹ​ണ​ത്തി​െൻറ പാ​ര​മ്യ​സ​മ​യ​ത്ത് 87 ശ​ത​മാ​നം സൂ​ര്യ​ബിം​ബം മ​റ​ക്ക​പ്പെ​ടും.

 ഗ്ര​ഹ​ണം വ്യ​ത്യ​സ്ത തോ​തി​ൽ രാ​ജ്യം മു​ഴു​വ​നും സ​മീ​പ​രാ​ജ്യ​ങ്ങ​ളി​ലും ദൃ​ശ്യ​മാ​കും. കേ​ര​ള​ത്തി​ൽ ചെ​റു​വ​ത്തൂ​ർ, പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്, മാ​ന​ന്ത​വാ​ടി, മീ​ന​ങ്ങാ​ടി പ​ട്ട​ണ​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തു​കൂ​ടി​യാ​ണ് 118 കി.​മീ. വീ​തി​യു​ള്ള വ​ല​യ ഗ്ര​ഹ​ണ​പാ​ത​യു​ടെ മ​ധ്യ​രേ​ഖ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലാ​കും ദൈ​ർ​ഘ്യ​മേ​റി​യ വ​ല​യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​വു​ക. ചെ​റു​വ​ത്തൂ​രി​ൽ രാ​വി​ലെ 08.04.41ന് ​ഭാ​ഗി​ക​ഗ്ര​ഹ​ണം ആ​രം​ഭി​ക്കു​ക​യും 11.04.48ന് ​അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും. ഇ​തി​നി​ട​യി​ൽ 09.24.18 മു​ത​ൽ 09.27.30 വ​രെ​യു​ള്ള മൂ​ന്ന്​ മി​നി​റ്റ്​ 12 സെ​ക്ക​ൻ​ഡാ​ണ് വ​ല​യാ​വ​സ്ഥ ദൃ​ശ്യ​മാ​വു​ക.

ഇ​വ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും മ​റ്റും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ അ​ധ്യാ​പ​ക​നാ​യ ഇ​ല്യാ​സ് പെ​രി​മ്പ​ലം പ​റ​ഞ്ഞു. ‘ബീ​ടീ​വി സ​യ​ൻ​സ്​’ യൂ​ടൂ​ബ് ചാ​ന​ലി​ൽ വി​ശ​ദാം​ശ​ങ്ങ​ളും സു​ര​ക്ഷി​ത നി​രീ​ക്ഷ​ണ​മാ​ർ​ഗ​ങ്ങ​ളും വി​വ​രി​ക്കും. 2010 ജ​നു​വ​രി 15നാ​ണ് കേ​ര​ള​ത്തി​ൽ അ​വ​സാ​ന​മാ​യി വ​ല​യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യ​ത്. 

Loading...
COMMENTS