Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രായമായി മരിക്കണ്ട, മരണം നിങ്ങൾക്കുതന്നെ തീരുമാനിക്കാം -2045ഒാടെ പ്രായത്തെ പിടിച്ചുനിർത്താമെന്ന്​ പഠനം
cancel
Homechevron_rightTECHchevron_rightSciencechevron_right'പ്രായമായി മരിക്കണ്ട,...

'പ്രായമായി മരിക്കണ്ട, മരണം നിങ്ങൾക്കുതന്നെ തീരുമാനിക്കാം' -2045ഒാടെ പ്രായത്തെ പിടിച്ചുനിർത്താമെന്ന്​ പഠനം

text_fields
bookmark_border

ബാർസലോണ: 2045 ഒാടെ പ്രായമായി മരിക്കുന്നത്​ ഒഴിവാക്കാൻ കഴിയുമെന്ന്​ പഠനം. 27 വർഷത്തിനുള്ളിൽ പ്രായമായി മരിക്കുന്നത്​ ഒഴിവാക്കാമെന്നും മരണത്തെ നിങ്ങൾക്കുതന്നെ തീരുമാനിക്കാമെന്നും രണ്ടു ജനറ്റിക്​ എൻജിനീയർമാരുടെ പഠനത്തിൽ പറയുന്നത്​.

ജോസ്​ ലൂയിസ്​ കോർഡിറോ, ഡേവിഡ്​ വുഡ്​ എന്നിവർ ചേർന്ന്​ പുറത്തിറക്കിയ 'ദ ഡെത്ത്​ ഒാഫ്​ ഡെത്ത്​' എന്ന പുസ്​തകത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​. നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ ശാസ്​ത്ര ചിന്തകൾ മു​േമ്പാട്ടുപോയെന്നും 2045ഒാടെ നിങ്ങളുടെ മരണം നിങ്ങൾക്കുതന്നെ തീരുമാനിക്കാനാകുമെന്നും പഠനത്തിൽ പറയുന്നു.

2045ഒാടെ അപകടം മൂലമുള്ള മരണം മാത്രമാകും ലോകത്ത്​ സംഭവിക്കുക. പ്രായാധിക്യ​ത്താലോ മറ്റ്​ അസുഖങ്ങൾ മൂലമുണ്ടാകുന്നതോ ആയ മരണങ്ങൾ ഒഴിവാക്കാം. നാനോടെക്​നോളജി ഉപയോഗിച്ച്​ പുതിയ ജനിതക മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നും ബാർസലോണയിൽ പഠനം സംബന്ധിച്ച അവതരണത്തിൽ ഇരുവരും പറഞ്ഞു.

ശരീരത്തിൽ നശിച്ചുകൊണ്ടിരിക്കുന്ന ജീനുകളെ ആരോഗ്യമുള്ളതാക്കി മാറ്റുകയും നശിച്ചുപോയ ജീനുകളെ ഒഴിവാക്കുകയും ചെയ്യാനാകും. ഒരു 30 വ​ർഷത്തിനിടെ ഇത്​ സാധ്യമാകും. നിലവിലുള്ളതിനേക്കാൾ പ്രായം കുറക്കാൻ കഴിയുമെന്നും അവർ പറയുന്നു.

10 വർഷത്തിനിടെ കാൻസറിനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന്​ തങ്ങൾ വിശ്വസിക്കുന്നതായും ഇരുവരും പറഞ്ഞു. ഗൂഗ്​ൾ പോലുള്ള കമ്പനികൾ വൈദ്യശാസ്​ത്ര രംഗത്തേക്ക്​ പ്രവേശിക്കും. കാരണം വാർധക്യം ഭേദമാക്കാൻ സാധിക്കുന്ന ഒന്നാണെന്ന്​ അവർ മനസിലാക്കാൻ തുടങ്ങിയിരിക്കുന്നതായും ഇരുവരും കൂട്ടിച്ചേർത്തു.

കുട്ടികൾ വേണ്ടെന്ന്​ തീരുമാനത്തിലെത്തിയ ജപ്പാൻകാരും കൊറിയക്കാരും ചിലപ്പോൾ രണ്ടു നൂറ്റാണ്ടിനുള്ളിൽ ഭൂമിയിൽ വംശനാശം വന്ന്​ ഇല്ലാതായേക്കാം. എന്നാൽ പുതിയ സാ​​​േങ്കതിക വിദ്യയിലൂടെ അവർക്ക്​ അവരുടെ വംശം നിലനിർത്താൻ കഴിയുകയും വളരെക്കാലം ജീവിക്കാനും സാധിക്കും. പ്രായം കുറക്കാനുള്ള ചികിത്സക്ക്​ പുതിയ ഒരു സ്​മാർട്ട്​ ഫോണി​െൻറ പണം മാത്രമേ ഭാവിയിൽ ചിലവാകൂവെന്നും അവർ പറയുന്നു. ആദ്യം ചികിത്സ ചെലവേറിയതാകും എന്നാൽ ഇൗ രംഗത്ത്​ മത്സരം ഉടലെടുക്കുന്നതോടെ വളരെ കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാകുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathageing curableThe Death of DeathNanotechnology
Next Story