കോയമ്പത്തുർ: ബാങ്കിങ് ഇടപാടുകാരെ സഹായിക്കാനായി റോേബാട്ട് വികസിപ്പിച്ചെടുത്തു. കോയമ്പത്തുരിലെ സോഫ്റ്റ്വെയർ എഞ്ചിനീയറായ വിജയ് ആണ് ബാങ്ക് ഇടപാടുകാരെ സഹായിക്കുന്ന ഹ്യുമനോയിഡ്റോബോട്ട് വികസിപ്പിച്ചെടുത്തത്. നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ ബാങ്കുകളിൽ ഇപ്പോഴുണ്ടായിട്ടുള്ള അസാധാരണമായ തിരക്ക് കുറക്കാൻ ഇതുപോലുള്ള സാേങ്കതിക വിദ്യകൾ സഹായിക്കുമെന്നാണ് കരുതുന്നത്
പുതിയ റോബോട്ട് അക്കൗണ്ട് ഒാപ്പൺ ചെയ്യുന്നതിനേകുറിച്ചും നിലവിലുള്ള അക്കൗണ്ടുകളെ കുറിച്ചും വിവരങ്ങൾ നൽകുമെന്ന് വിജയ് പറഞ്ഞു. റോബോട്ട് 15 ഭാഷകളിൽ സംസാരിക്കും. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ തവണ ആവർത്തിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകും.
രാജ്യത്തെ ഗ്രാമീണ മേഖലയിലുൾപ്പടെയുള്ള സാധാരണക്കാർക്ക് ബാങ്കിങ് സംവിധാനത്തെ കുറിച്ച് അവബോധമുണ്ടാക്കാൻ പുതിയ റോബോട്ടിന് സാധിക്കുമെന്നാണ് കരുതുന്നത്.