കാ​ർ​ബ​ൺ​ ൈ​ഡഓ​ക്​​സൈ​ഡ്​ തി​ന്നു​ം ബാ​ക്​​ടീ​രി​യ 

22:09 PM
28/11/2019
bacteria-281119.jpg
Representative Image

ല​ണ്ട​ൻ: പ​രി​സ്​​ഥി​തി സം​ര​ക്ഷ​ക​ർ​ക്ക്​ സ​ന്തോ​ഷ വാ​ർ​ത്ത. ഹ​രി​ത​ഗൃ​ഹ​വാ​ത​ക​ത്തി​​െൻറ വ്യാ​പ​ന​ത്തി​ന്​ കാ​ര​ണ​മാ​യ കാ​ർ​ബ​ൺ​ ഡൈഓ​ക്​​സൈ​ഡി​​നെ ഭ​ക്ഷി​ക്കാ​ൻ ശേ​ഷി​യു​ള്ള ബാ​ക്​​ടീ​രി​യ​യെ വി​ക​സി​പ്പി​ച്ചെ​ടു​ത്തു. ഇ. ​കോ​ളി വിഭാഗത്തിൽ പെട്ട ബാ​ക്​​ടീ​രി​യ കാ​ർ​ബ​ൺ​ ഡൈഓ​ക്​​സൈ​ഡി​നെ ഭ​ക്ഷി​ച്ച്​ ഊ​ർ​ജ​മാ​ക്കി മാ​റ്റു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. നിലവിൽ അന്തരീക്ഷത്തിലുള്ള കാണുന്ന കൂടുതൽ കാർബൺ ഡൈ ഓക്​സൈഡി​​െൻറ അളവ്​ കുറച്ച്​ സംതുലിതാവസ്​ഥ പുനസൃഷ്​ടിക്കുമെന്നാണ്​ ഗവേഷകരുടെ പ്രതീക്ഷ.  

ശാ​സ്​​ത്ര​ലോ​ക​ത്തെ വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​ണ്​ ഈ ​ക​ണ്ടു​പി​ടി​ത്ത​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഭാ​വി​യി​ൽ ബാ​ക്​​ടീ​രി​യ വ​ഴി ജൈ​വ ഇ​ന്ധ​ന​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ർ​ബ​ൺ ത​ൻ​മാ​ത്ര​ക​ൾ നി​ർ​മി​ക്കാ​മെ​ന്നും ഭ​ക്ഷ്യ​യോഗ്യമായ വ​സ്​​തു​ക്ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​മെ​ന്നു​മാ​ണ്​ ശാ​സ്​​ത്ര​ലോ​ക​ത്തി​​െൻറ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​ങ്ങ​നെ ഭൂ​മി​യി​ലേ​ക്ക്​ പു​റം​ത​ള്ളു​ന്ന മാ​ര​ക​മാ​യ വാ​ത​ക​ങ്ങ​ളു​ടെ അ​ള​വ്​ കു​റ​ക്കാം. ഹൃ​ദ​യം​മാ​റ്റി​വെ​ക്കു​ന്ന പോ​ലെ​യാ​ണീ പ്ര​ക്രി​യ​യെ​ന്ന്​ ജ​ർ​മ​നി​യി​ലെ ബ​യോ​കെ​മി​സ്​​റ്റും​ സി​ന്ത​റ്റി​ക്​ ബ​യോ​ള​ജി​സ്​​റ്റു​മാ​യ  തോ​ബി​യാ​സ്​ ഇ​ർ​ബ്​ പ​റ​യു​ന്നു.

ഗ​വേ​ഷ​ണ​ത്തി​ൽ ഇ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​യി​രു​ന്നു. സെ​ൽ എ​ന്ന മാ​സി​ക​യി​ലാ​ണ്​ പ​ഠ​ന റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 2016ലും ​സ​മാ​ന രീ​തി​യി​ൽ ബാ​ക്​​ടീ​രി​യ​യെ വി​ക​സി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​ഞ്ച​സാ​ര​യി​ലു​ള്ള കാ​ർ​ബ​ണി​നെ ആ​ഗി​ര​ണം ചെ​യ്യാ​നു​ള്ള ക​ഴി​വി​ല്ലാ​യി​രു​ന്നു. 

Loading...
COMMENTS