കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​ഗ്​​നി​പ​ർ​വ​ത സ്ഫോ​ട​ന​മു​ണ്ടാ​ക്കുമെന്ന് പ​ഠ​നം

23:04 PM
24/11/2017
volcano

ല​ണ്ട​ൻ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം  കൂ​ടു​ത​ൽ അ​ഗ്​​നി​പ​ർ​വ​ത സ്ഫോ​ട​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന്​ പ​ഠ​നം. ആ​ഗോ​ള താ​പ​നം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്​ മ​ഞ്ഞു​ക​ട്ട​ക​ൾ ഉ​രു​കും. അ​ഗ്​​നി​പ​ർ​വ​ത മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ത്​ കൂ​ടു​ത​ലാ​യി സം​ഭ​വി​ക്കു​ക. തു​ട​ർ​ന്ന്​ അ​ഗ​്​​നി​പ​ർ​വ​ത സ്ഫോ​ട​ന​ങ്ങ​ൾ കൂ​ടു​ത​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ബ്രി​ട്ട​നി​ലെ ലീ​ഡ്​​സ്​ സ​ർ​വ​ക​ലാ​ശാ​ല  ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. 

മ​ഞ്ഞു​മൂ​ടി​ക്കി​ട​ക്കു​ന്ന ഐ​സ്‌​ല​ൻ​ഡി​ൽ ഇ​ത്ര​യും നാ​ൾ അ​ഗ്​​നി​പ​ർ​വ​ത​ങ്ങ​ൾ കൂ​ടു​ത​ലും നി​ർ​ജീ​വ​മാ​യി​രു​ന്നു. എ​ന്നാ​ൽ മ​ഞ്ഞ് ഉ​രു​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഭൗ​മോ​പ​രി​ത​ല​ത്തി​ലെ  വാ​യു​മ​ർ​ദ​ത്തി​ലു​ണ്ടാ​യ വ്യ​ത്യാ​സം​മൂ​ലം സ്ഫോ​ട​ന​ങ്ങ​ൾ വ​ർ​ധി​ച്ചു. 5,500 മു​ത​ൽ 4,500 വ​ർ​ഷം വ​രെ​യു​ണ്ടാ​യ അ​ഗ്​​നി​പ​ർ​വ​ത സ്ഫോ​ട​ന​ങ്ങ​ളും മ​റ്റും ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു  പ​ഠ​നം. അ​ഗ്​​നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​​െൻറ ഫ​ല​മാ​യി ന​ദി​ക​ളി​ലും മ​റ്റും അ​ടി​ഞ്ഞു​കൂ​ടി​യി​രു​ന്ന ചാ​ര​മാ​ണ് പ്ര​ധാ​ന​മാ​യും പ​ഠ​ന വി​ധേ​യ​മാ​ക്കി​യ​ത്. 

ഒ​രു കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ക​ഴി​ഞ്ഞ് 600 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് അ​ഗ്​​നി​പ​ർ​വ​ത സ്ഫോ​ട​ന​ങ്ങ​ളി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​ത്.  മ​നു​ഷ്യ​​െൻറ  ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് ആ​ഗോ​ള​താ​പ​നം വ​ർ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ലീ​ഡ്സി​ലെ  സ്കൂ​ൾ ഓ​ഫ് ജോ​ഗ്ര​ഫി​യി​ലെ ഗ്രേ​മി സ്വി​ൻ​ഡി​ൽ​സ് അ​റി​യി​ച്ചു.  

COMMENTS