Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tianwen-1
cancel
camera_alt

ടിയാൻവെൻ-1 പേടകം 

Homechevron_rightTECHchevron_rightSciencechevron_rightചരിത്രം കുറിച്ച് ചൈന;...

ചരിത്രം കുറിച്ച് ചൈന; ടിയാൻവെൻ-1 പേടകം ചൊവ്വയിലിറങ്ങി

text_fields
bookmark_border

സുറോങ് റോവബീജിങ്: ചൈനയുടെ ബഹിരാകാശ പേടകം ടിയാൻവെൻ-1 വിജയകരമായി ചൊവ്വയുടെ ഉപരിതലത്തിലിറങ്ങി. ഓർബിറ്ററും ലാൻഡറും സുറോങ് റോവറും അടങ്ങുന്നതാണ്​ ടിയാൻവെൻ-1 പേടകം. ചൊവ്വയിലെ മണ്ണിന്‍റെ ഘടനയും അതിന്‍റെ സാധ്യതകളും പഠിക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം.

2020 ജൂലൈ 23ന്​ വെൻചെൻ സ്​പേസ്​ സെന്‍ററിൽ നിന്ന് ലോങ്​ മാർച്ച്​-5 റോക്കറ്റിലാണ് ടിയാൻവെൻ-1 പേടകം ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ചത്. 'സ്വർഗത്തിലേക്കുള്ള ചോദ്യങ്ങൾ' എന്ന് അർഥമാക്കുന്ന ചൈനയുടെ സ്വന്തം പേടകമാണ് ടിയാൻവെൻ-1.

സുറോങ് റോവർ

50 കോടി കിലോമീറ്റർ പിന്നിട്ട്​ ചൊവ്വയുടെ ഭ്രമണപദത്തിലെത്തിയ പേടകം ഗ്രഹത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി ഭൂമിയിലേക്ക് അയച്ചിരുന്നു. കറുത്ത ആകാശത്തിന്‍റെ പശ്ചാത്തലത്തിലുള്ള ചൊവ്വയുടെ മനോഹരമായ ഭൂപ്രകൃതിയും അന്തരീക്ഷവുമാണ് പേടകം പകർത്തിയത്.

ടിയാൻവെൻ-1 പകർത്തിയ ചൊവ്വയുടെ ചിത്രം

ഇന്ത്യക്കും യു.എ.ഇക്കും ശേഷം ചൊവ്വാ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് ചൈന. റഷ്യക്കും യു.എസിനും ശേഷം പേടകത്തെ സുരക്ഷിതമായി ചൊവ്വയിലിറക്കിയ രാജ്യവുമായി ചൈന.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tianwen-1China
News Summary - China's Tianwen-1 probe lands on Mars
Next Story