ചൈ​ന​യു​ടെ ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം വി​ജ​യം

22:57 PM
02/06/2018
 Luojia-1 CubeSat from Jiuquan

ബെ​യ്​​ജി​ങ്​: കാ​ർ​ഷി​ക ഗ​വേ​ഷ​ണ​ത്തി​നും ദു​ര​ന്ത​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പി​നും ഉ​പ​ക​രി​ക്കു​ന്ന​ ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം ‘ഗാ​ഫ​ൻ-6’ ചൈ​ന വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു.  വ​ട​ക്കു-​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ജി​യൂ​കു​വാ​ൻ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പ്രാ​ദേ​ശി​ക സ​മ​യം 12:13നാ​ണ്​​ ​ ലോ​ങ്​ മാ​ർ​ക്​2 ഡി ​റോ​ക്ക​റ്റി​ൽ ഘ​ടി​പ്പി​ച്ച ഉ​പ​ഗ്ര​ഹം പ​റ​ന്നു​യ​ർ​ന്ന​ത്.

ശാ​സ്​​ത്ര പ​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ലോ​ജി​യ​യും അ​തേ​സ​മ​യം ശൂ​ന്യാ​കാ​ശ​ത്തേ​ക്ക​യ​ച്ചി​ട്ടു​ണ്ട്. ലോ​ങ്​ മാ​ർ​ക്ക്​ റോ​ക്ക​റ്റ്​ ശ്രേ​ണി​യു​ടെ 276ാം ദൗ​ത്യ​മാ​ണി​തെ​ന്ന്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ ഷി​ൻ​ഹ്വാ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Loading...
COMMENTS