Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സെൽഫിയടക്കം ചൊവ്വാഗ്രഹത്തിൽ നിന്നുള്ള നാല് മനോഹര​ ചിത്രങ്ങളയച്ച്​ ചൈനയുടെ ​ഴുറോങ്​ റോവർ
cancel
camera_alt

റിമോട്ട്​ കാമറ ഉപയോഗിച്ച്​ ചൈനയുടെ ഴുറോംങ്ങ് റോവര്‍ പകർത്തിയ സെൽഫി, ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ചിത്രം

Homechevron_rightTECHchevron_rightSciencechevron_rightസെൽഫിയടക്കം...

സെൽഫിയടക്കം ചൊവ്വാഗ്രഹത്തിൽ നിന്നുള്ള നാല് മനോഹര​ ചിത്രങ്ങളയച്ച്​ ചൈനയുടെ ​ഴുറോങ്​ റോവർ

text_fields
bookmark_border

ചൊവ്വാഗ്രഹത്തിന്‍റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയ ചൈനയുടെ ടിയാന്‍വെന്‍-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ ഴുറോങ്​ റോവർ അവിടെ നിന്നും പകർത്തിയ ചില ചിത്രങ്ങൾ ഭൂമിയിലേക്ക്​ അയച്ചിരിക്കുകയാണ്​. ചൊവ്വയിൽ നിന്നുള്ള നാല് ചിത്രങ്ങൾ ദൗത്യ വിജയമെന്നവണ്ണം​ ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ പുറത്തുവിടുകയും ചെയ്​തു​. അതിൽ റോവറി​െൻറ ഒരു സെൽഫിയും പേടകത്തി​െൻറ ലാൻഡിങ്​ പ്ലാറ്റ്​ഫോമി​െൻറ ചിത്രവും ഉൾപ്പെടും.

ചൊവ്വയിലെ ചുവന്ന മണ്ണി​െൻറ ചിത്രവും പേടകത്തി​െൻറ ലാൻഡിങ്​ സൈറ്റി​െൻറ വിശാലമായ കാ​ഴ്​ച്ചയും അതിമനോഹരമാണ്​. ഒരു റിമോട്ട്​ കാമറ, ലാൻഡിങ്​ പ്ലാറ്റ്‌ഫോമിൽ നിന്ന് 10 മീറ്റർ (33 അടി) അകലെ സ്ഥാപിച്ചതിന്​ ശേഷം പകർത്തിയ ലാൻഡറിനൊപ്പമുള്ള ഒരു ഗ്രൂപ്പ്​ ഫോ​േട്ടായും ​ഴുറോങ്​ റോവർ പങ്കുവെച്ചിട്ടുണ്ട്​. പനോരമിക്-മള്‍ട്ടിസ്‌പെക്ട്രല്‍ ക്യാമറകളും പാറകളുടെ ഘടന പഠിക്കാനുള്ള ഉപകരണങ്ങളുമടക്കമായിരുന്നു​ റോവർ ചൊവ്വയിലെത്തിയിരുന്നത്​.

photo credit: CNSA

രണ്ട് വർഷത്തിലൊരിക്കൽ ചൊവ്വയും ഭൂമിയും തമ്മിലുണ്ടാകുന്ന ഏറ്റവും കുറഞ്ഞ ദൂരം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ജൂലൈയിലാണ് ടിയാൻവെൻ -1, ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവ ഉൾപ്പെടുന്ന ദൗത്യം ഭൂമിയിൽ നിന്ന് വിക്ഷേപിച്ചത്. ഫെബ്രുവരി 10ന് ടിയാൻവെൻ -1 ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് എത്തി. തുടർന്ന് മെയ്​ 15​ ശനിയാഴ്ച പുലർച്ചെയോടെ ഴുറോംങ്ങ് റോവര്‍ ചൊവ്വാഗ്രഹത്തിന്‍റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങുകയും ചെയ്​തു. ചെവ്വയിൽ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമായി അതോടെ ചൈന മാറിയിരുന്നു.

സുറോങ്​ റോവർ പകർത്തിയ ചൊവ്വയുടെ ലാൻഡ്​സ്​കേപ്പ്​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaMarsZhurong rover
News Summary - China releases new images including a selfie sent back by their Zhurong rover on Mars
Next Story