Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചൊവ്വയുടെ മനോഹര ദൃശ്യങ്ങൾ സമ്മാനിച്ച്​ ചൈനയുടെ സ്വന്തം ടിയാൻവെൻ-1
cancel
Homechevron_rightTECHchevron_rightSciencechevron_rightചൊവ്വയുടെ മനോഹര...

ചൊവ്വയുടെ മനോഹര ദൃശ്യങ്ങൾ സമ്മാനിച്ച്​ ചൈനയുടെ സ്വന്തം ടിയാൻവെൻ-1

text_fields
bookmark_border

ചൈനയുടെ ബഹിരാകാശ പേടകം ടിയാൻവെൻ-1 ചൊവ്വയുടെ ഭ്രമണപദത്തിലെത്തിയതോടെ ആദ്യ​ത്തെ വിഡിയോ പങ്കുവെച്ച്​ ചൈന. ചൈനീസ്​ പേടകം കറുത്ത ആകാശത്തിന്‍റെ പശ്ചാത്തലത്തിലുള്ള ചൊവ്വയുടെ മനോഹരമായ ഭൂപ്രകൃതിയും അന്തരീക്ഷവും പകർത്തിയിട്ടുണ്ട്​.

2020 ജൂലൈ 23ന്​ ചൊവ്വ ലക്ഷ്യമാക്കി വെൻചെൻ സ്​പേസ്​ സെന്‍ററിൽ നിന്നാണ്​ ലോങ്​ മാർച്ച്​ 5 റോക്കറ്റിൽ 'സ്വർഗത്തിലേക്കുള്ള ചോദ്യങ്ങൾ' എന്നർഥമാക്കുന്ന ചൈനയുടെ സ്വന്തം ടിയാൻവെൻ-1 പേടകം യാത്ര തുടങ്ങിയത്​. 50 കോടി കിലോമീറ്റർ പിന്നിട്ട്​ ഭ്രമണപദത്തിലെത്തിയതോടെ ഇന്ത്യക്കും യു.എ.ഇക്കും ശേഷം ചൊവ്വാദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ ഏഷ്യൻ രാജ്യമായി ചൈനമാറി. ഓർബിറ്ററും ലാൻഡറും റോവറും അടങ്ങുന്നതാണ്​ ചൈനയുടെ പേടകം. ചൊവ്വയിലെ മണ്ണിന്‍റെ ഘടനയും അതിന്‍റെ സാധ്യതകളും പഠിക്കുകയാണു പ്രധാന ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarsChinaTianwenvideo of Mars
News Summary - China releases first video of Mars captured by Tianwen-1 in orbit
Next Story