ചാ​ങ്​-4 ദൗ​ത്യം വി​ജ​യമെന്ന്​; ചിത്രങ്ങളയച്ചു

00:38 AM
12/01/2019
chang4

ബെ​യ്​​ജി​ങ്​: ഭൂ​മി​യി​ൽ​നി​ന്ന്​ കാ​ണാ​ൻ ക​ഴി​യാ​ത്ത ച​ന്ദ്ര​​െൻറ മ​റു​വ​ശ​ത്ത്​ ആ​ദ്യ​മാ​യി ഇ​റ​ങ്ങി​യ ചാ​ങ്​-4 പേ​ട​കം വി​ജ​യ​ക​ര​മാ​യി ദൗ​ത്യം തു​ട​ങ്ങി​യ​താ​യി ചൈ​ന അ​റി​യി​ച്ചു. നേ​രി​ട്ടു​ള്ള ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പ്ര​ത്യേ​ക ഉ​പ​ഗ്ര​ഹം വ​ഴി പേ​ട​കം ച​ന്ദ്ര​​െൻറ ഇ​രു​ണ്ട വ​ശ​ത്തുനിന്ന്​ ചി​ത്ര​ങ്ങ​ൾ പകർത്തി ഭൂ​മി​യി​ലേ​ക്ക്​ അ​യ​ക്കു​ക​യും ചെ​യ്​​തു.

പേടകത്തിലെ റോവറും ലാൻഡറും ചേർന്നാണ്​ ചന്ദ്ര​​െൻറ ഉപരിതലത്തിലെ ചിത്രങ്ങളെടുത്തത്​. ഡി​സം​ബ​ർ എ​ട്ടി​നു വി​ക്ഷേ​പി​ച്ച പേ​ട​കം 12ന്​ ​ച​ന്ദ്ര​​െൻറ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി. കാ​മ​റ, റ​ഡാ​ർ, സ്​​പെ​ക്​​ട്രോ​മീ​റ്റ​ർ എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ളും ചാ​ങ്​-4​ലു​ണ്ട്. അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ വി​ക്ഷേ​പി​ച്ച്​ ചാ​ങ്​-3 ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. 

Loading...
COMMENTS