ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട്​ ച​ന്ദ്ര​യാ​ൻ-2

ബം​ഗ​ളൂ​രു: ചാ​ന്ദ്ര​ഭ്ര​മ​ണ​പ​ഥ​ത്തി​ലൂ​ടെ നീ​ങ്ങു​ന്ന ച​ന്ദ്ര​യാ​ൻ-2 പ​ക​ർ​ത്തി​യ ച​ന്ദ്രോ​പ​രി​ത​ല​ത്തി​െൻറ കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഐ.​എ​സ്.​ആ​ർ.​ഒ. ഛിന്ന​ഗ്ര​ഹ​ങ്ങ​ൾ, ഉ​ൽ​ക്ക​ക​ൾ തു​ട​ങ്ങി​യ​വ പ​തി​ച്ചു​ണ്ടാ​യ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ ഗ​ർ​ത്ത​ങ്ങ​ളു​ടെ കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വി​ട്ട​ത്. പേ​ട​ക​ത്തി​ലെ ടെ​റൈ​ൻ മാ​പ്പി​ങ് കാ​മ​റ-2 (ടി.​എം.​സി-2)  ആ​ഗ​സ്​​റ്റ് 23ന് ​രാ​ത്രി 7.42ന് ​ച​ന്ദ്ര​നി​ൽ​നി​ന്ന്​ 4375 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​നി​ന്ന്​ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണി​വ. ജാ​ക്സ​ൻ, മി​ത്ര, മാ​ക്, കൊ​റോ​ലേ​വ്, സോ​മ​ർ​ഫെ​ൽ​ഡ്, കി​ർ​ക്​​വു​ഡ്, പ്ലാ​സ്കെ​റ്റ്, റോ​സ്ദെ​സ്​​റ്റെ​വെ​ൻ​സ്കി, ഹെ​ർ​മൈ​റ്റ് തു​ട​ങ്ങി​യ ഗ​ർ​ത്ത​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ പ​തി​ഞ്ഞ​ത്. 

71 കി​ലോ​മീ​റ്റ​ർ വ്യാ​സ​ത്തി​ൽ ഉ​ത്ത​ര അ​ർ​ധ​ഗോ​ള​ത്തി​ലാ​ണ് ജാ​ക്സ​ൻ ഗ​ർ​ത്ത​മു​ള്ള​ത്. 92 കി​ലോ​മീ​റ്റ​ർ വ്യാ​സ​മു​ള്ള മി​ത്ര ഗ​ർ​ത്ത​ത്തി​ന് ഇ​ന്ത്യ​ൻ ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​നാ​യ പ്ര​ഫ. ശി​ശി​ർ കു​മാ​ർ മി​ത്ര​യു​ടെ പേ​രാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 437 കി​ലോ​മീ​റ്റ​ർ വ്യാ​സ​ത്തി​ലു​ള്ള വ​ലി​യ ഗ​ർ​ത്ത​മാ​യ കൊ​റോ​ലേ​വി​ൽ അ​നേ​കം ചെ​റി​യ ഗ​ർ​ത്ത​ങ്ങ​ളു​മു​ണ്ട്. 169 കി​ലോ​മീ​റ്റ​ർ വ്യാ​സ​മു​ള്ള വ​ലി​യ ഗ​ർ​ത്ത​മാ​യ സോ​മ​ർ​ഫെ​ൽ​ഡി​നു ചു​റ്റും വൃ​ത്താ​കൃ​തി​യി​ലു​ള്ള കു​ന്നു​ക​ളും ചെ​റു ഗ​ർ​ത്ത​ങ്ങ​ളു​മു​ണ്ട്. ജ​ർ​മ​ൻ ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​നാ​യ അ​ർ​ണോ​ൾ​ഡ് സോ​മ​ർ​ഫെ​ൽ​ഡി​െൻറ പേ​രി​ലാ​ണ് ഈ ​ഗ​ർ​ത്തം അ​റി​യി​പ്പെ​ടു​ന്ന​ത്. അ​മേ​രി​ക്ക​ൻ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​നാ​യ ഡാ​നി​യേ​ൽ കി​ർ​ക്​​വു​ഡി​െൻറ പേ​രി​ലു​ള്ള ഗ​ർ​ത്ത​ത്തി​ന് 68 കി​ലോ​മീ​റ്റ​ർ വ്യാ​സ​മാ​ണു​ള്ള​ത്. സൗ​ര​യൂ​ഥ​ത്തി​ലെ ഏ​റ്റ​വും ത​ണു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് ച​ന്ദ്ര​നി​ലെ ഉ​ത്ത​ര​ധ്രു​വ​ത്തി​ലു​ള്ള ഹെ​ർ​മൈ​റ്റ് എ​ന്ന പേ​രി​ലു​ള്ള ഗ​ർ​ത്തം. 

ച​ന്ദ്ര​യാ​ൻ-2​ലെ വി​ക്രം ലാ​ൻ​ഡ​റി​ലെ എ​ൽ.​ഐ ഫോ​ർ കാ​മ​റ പ​ക​ർ​ത്തി​യ ച​ന്ദ്ര​​െൻറ ആ​ദ്യ​ചി​ത്രം ക​ഴി​ഞ്ഞ​ദി​വ​സം ഐ.​എ​സ്.​ആ​ർ.​ഒ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ എ​ത്തി​യ​ത്. അ​തേ​സ​മ​യം, ച​ന്ദ്ര​യാ​ൻ-2​​െൻറ ഭ്ര​മ​ണ​പ​ഥം മാ​റ്റു​ന്ന ദൗ​ത്യം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 5.30നും 6.30​നും ഇ​ട​യി​ൽ ന​ട​ക്കും. ഇ​തോ​ടെ ച​ന്ദ്ര​യാ​ൻ-2 ച​ന്ദ്ര​നോ​ട് കൂ​ടു​ത​ൽ അ​ടു​ക്കും.

Loading...
COMMENTS