ചന്ദ്രയാന്‍ രണ്ട്​: വിക്രം ലാന്‍ഡറിൻെറ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരം VIDEO

08:08 AM
04/09/2019
vikram-lander

ന്യൂഡൽഹി: ചന്ദ്രയാന്‍ രണ്ടിൻെറ വിക്രം ലാന്‍ഡറിൻെറ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. നേരത്തെയുള്ള തീരുമാനമനുസരിച്ച്​ പുലര്‍ച്ചെ 3.42ന്​ തുടങ്ങിയ  ഭ്രമണപഥം താഴ്​ത്തൽ ഒമ്പത്​ സെക്കൻറ്​ നേരം കൊണ്ട്​ പൂർത്തിയാക്കി.​ 

നിലവില്‍ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ അകലെ മാത്രമാണ് വിക്രം ലാന്‍ഡര്‍ നിലനില്‍ക്കുന്നത്. ഇതോടെ ചന്ദ്രയാന്‍ രണ്ട്​ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ്​. 

വ്യാഴാഴ്​ച മുതൽസോഫ്റ്റ് ലാൻഡിങ്ങിനുള്ള നടപടികളിലേക്ക് കടക്കും. ശനിയാഴ്ച പുലർച്ചെ 1.30 നും 2.30 നും ഇടയിൽ ലാൻഡർ ചന്ദ്രൻെറ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങും. 

ചന്ദ്രയാൻ 2 പേ​ട​കത്തിൽ നിന്ന് സെ​പ്റ്റം​ബ​ർ ര​ണ്ടി​നാണ് ഒാർബിറ്ററും വി​ക്രം ലാ​ൻ​ഡ​റും വേ​ർ​​പെ​ട്ടത്​. വി​ക്ഷേ​പ​ണ​ത്തി​​​​​​​​​​​​​െൻറ 30ാം ദി​വ​സമാണ് ച​ന്ദ്ര​യാ​ൻ-2​ ച​ന്ദ്ര​​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്രവേശിച്ചത്​.

Loading...
COMMENTS