ച​ന്ദ്ര​യാ​ൻ 2 പേ​ട​കം സെപ്റ്റംബർ ഏഴിന് ചന്ദ്രനിലിറങ്ങും

10:09 AM
18/08/2019
Chandrayan 2

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ 2 പേ​ട​കം സെപ്റ്റംബർ ഏഴിന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുമെന്ന് ഐ.എസ്.ആർ.ഒ. ഔദ്യോഗിക ട്വീറ്റിലൂടെയാണ് സുപ്രധാന വിവരം ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. 

ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥത്തിന് പുറത്തെത്തിയ ച​​ന്ദ്ര​യാൻ രണ്ട് പേടകം ഗ​തി​മാ​റ്റ ദൗ​ത്യം വിജയകരമായി പൂർത്തിയാക്കി ചന്ദ്രനിലേക്കുള്ള യാത്രയിലാണ്. പേ​ട​കം ആ​റു​ ദി​വ​സ​ത്തി​നു​ ശേ​ഷം ആ​ഗ​സ്​​റ്റ് 20ന് ​ച​​ന്ദ്ര​​ന്‍റെ  ഭ്ര​മ​ണ​പ​ഥ​ത്തി​ന​ടു​ത്തെ​ത്തും. തു​ട​ർ​ന്ന് 20ന് ​രാ​വി​ലെ 8.30നും 9.30​നും ഇ​ട​യി​ൽ ലി​ക്വി​ഡ് അ​പ്പോ​ജി മോ​ട്ടോ​ർ ജ്വ​ലി​പ്പി​ച്ചു ​കൊ​ണ്ട് ച​ന്ദ്രന്‍റെ (118x18078) ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കും. 

തു​ട​ർ​ന്ന് പേ​ട​ക​ത്തെ ഘ​ട്ടം​ഘ​ട്ട​മാ​യി ച​ന്ദ്ര​നി​ൽ ​നി​ന്നും 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്ക​ണം. ഇ​തി​നാ​യി ആ​ഗ​സ്​​റ്റ് 21 (121x4303), 28 (178x1411), 30 (126x164), സെ​പ്റ്റം​ബ​ർ ഒ​ന്ന് (114x128) എ​ന്നീ തീ​യ​തി​ക​ളി​ലാ​യി നാ​ലു ത​വ​ണ ഭ്ര​മ​ണ​പ​ഥം മാ​റ്റു​ന്ന ദൗ​ത്യം ന​ട​ക്കും. 

2008 ഒക്​ടോബർ 22നാണ്​ ആദ്യത്തെ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ചന്ദ്രയാൻ-1 ഇന്ത്യ വിക്ഷേപിച്ചത്​. 2009 ആഗസ്​റ്റ്​ 29ന് ചന്ദ്രയാൻ-1മായുള്ള ബന്ധം ഐ.എസ്.ആർ.ഒക്ക്​ നഷ്​ടമാവുകയായിരുന്നു. ആദ്യ ദൗത്യത്തിന് 10 വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കുന്നത്.

സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയാൽ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

Loading...
COMMENTS