Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightചന്ദ്രയാൻ-2; ദൗത്യ...

ചന്ദ്രയാൻ-2; ദൗത്യ ദിവസം കുറഞ്ഞാലും ലാൻഡിങ്ങിൽ മാറ്റമുണ്ടാകില്ല

text_fields
bookmark_border
ചന്ദ്രയാൻ-2; ദൗത്യ ദിവസം കുറഞ്ഞാലും  ലാൻഡിങ്ങിൽ മാറ്റമുണ്ടാകില്ല
cancel

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ-2​​െൻറ വി​ക്ഷേ​പ​ണം നി​ശ്ച​യി​ച്ച​തി​ൽ​നി​ന്നും ഒ​രാ​ഴ്ച വൈ​കി​യെ​ങ്കി​ലും ആ​ദ്യ ം തീ​രു​മാ​നി​ച്ച​പോ​ലെ സെ​പ്റ്റം​ബ​ർ ആ​റി​നോ ഏ​ഴി​നോ ത​ന്നെ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ്ങി​ലൂ​ടെ ലാ​ൻ​ഡ​ർ ച​ന ്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങും. ആ​ദ്യ വി​ക്ഷേ​പ​ണം മാ​റ്റി​വെ​ക്കേ​ണ്ട സാ​ഹ​ച​ര്യം മു​ന്നി​ൽ​ക​ണ്ടു​കൂ​ ടി​യാ​ണ് ച​ന്ദ്ര​നി​ലേ​ക്കു​ള്ള ദൗ​ത്യ​ത്തി​ന് 54 ദി​വ​സം നി​ശ്ച​യി​ച്ചു​കൊ​ണ്ട് സെ​പ്റ്റം​ബ​ർ ആ​റി​ന് ലാ​ൻ​ഡ​ർ ഇ​റ​ക്കാ​ൻ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

വി​ക്ഷേ​പ​ണം ജൂ​ലൈ 22ലേ​ക്ക് മാ​റ്റി​യ​തോ​ടെ ദൗ​ത്യ ദി​വ​സം 54ൽ​നി​ന്നും 47 ആ​യി കു​റ​യു​മെ​ങ്കി​ലും സെ​പ്റ്റം​ബ​ർ ആ​റി​നോ ഏ​ഴി​നോ ത​ന്നെ ലാ​ൻ​ഡ​ർ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങു​ന്ന​തി​നാ​ൽ ലാ​ൻ​ഡ​റി​നും റോ​വ​റി​നും പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താ​ൻ 14 ദി​വ​സം ത​ന്നെ ല​ഭി​ക്കും. ദൗ​ത്യ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്താ​തെ ത​ന്നെ ഇ​ത് സാ​ധ്യ​മാ​കു​മെ​ന്നാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

54 ദി​വ​സം നീ​ണ്ടു​നി​ന്ന ദൗ​ത്യ​ത്തി​ൽ ച​ന്ദ്ര​​​െൻറ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ 28 ദി​വ​സം ചു​റ്റി​യ​ശേ​ഷ​മാ​ണ് ഒാ​ർ​ബി​റ്റ​റി​ൽ​നി​ന്നും ലാ​ൻ​ഡ​ർ വേ​ർ​പ്പെ​ടു​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഈ 28 ​ദി​വ​സം 21 ആ​ക്കി കു​റ​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ഇ​നി ദൗ​ത്യം ന​ട​പ്പാ​ക്കു​ക.

Show Full Article
TAGS:Chandrayaan2 india news 
News Summary - Chandrayaan2 launch- India news
Next Story