ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപ്പെട്ടു; ഇനി ച​ന്ദ്ര​നിലേക്ക് VIDEO

13:31 PM
02/09/2019
vikram-lander

ബം​ഗ​ളൂ​രു: ചാന്ദ്ര പര്യവേക്ഷണത്തിന്‍റെ മറ്റൊരു നിർണായ ഘട്ടം കൂടി ച​ന്ദ്ര​യാ​ൻ-2 പേടകം വിജയകരമായി പിന്നിട്ടു. ച​ന്ദ്ര​​​​​​​​​​​​​​​​​​​​​െൻറ 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ൽ വലംവെക്കുന്ന ഒാർബിറ്ററിൽ നിന്നും വിക്രം ലാൻഡർ വേർപ്പെട്ടു. ഉച്ചക്ക് 12.45 മുതൽ 1.15 വരെ നീണ്ട ശ്രമത്തിലാണ് ലാൻഡറിന്‍റെ വേർപ്പെടുത്തൽ പൂർത്തിയായത്. നിലവിൽ കുറഞ്ഞ അകലം 119 കിലോ മീറ്ററും കൂടിയ അകലം 127 കിലോ മീറ്ററും പരിധിയിലുള്ള ഭ്രമണപഥത്തിലാണ് ലാൻഡർ. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തെ ലക്ഷ്യമാക്കിയാണ് ലാൻഡറിന്‍റെ ഇനിയുള്ള സഞ്ചാരം.

ഉപഗ്രഹം  സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് മൂ​ന്നു സെ​ക്ക​ൻ​ഡ് നീ​ളു​ന്ന ദൗ​ത്യ​ത്തി​ലൂ​ടെ ലാ​ൻ​ഡ​റി​​​​​​​​​​​െൻറ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധിക്കും. പി​ന്നീ​ട് ചന്ദ്രനിൽ നിന്ന് കൂടിയ അകലം 97 കിലോമീറ്ററും കുറഞ്ഞ ദൂരം 35 കി​ലോ​മീ​റ്റ​റും പ​രി​ധി​യി​ലെ​ത്തുന്ന ലാ​ൻ​ഡ​ർ, സെപ്റ്റംബർ നാ​ലി​ന് സോഫ്റ്റ് ലാൻഡിങ്ങിന് ഒരുങ്ങും. സെപ്റ്റംബർ ഏഴിനാണ് ദക്ഷിണ ധ്രുവത്തിൽ ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുക. 

vikram-lander

ഞായറാഴ്ച ചാ​ന്ദ്ര ഭ്ര​മ​ണ​പ​ഥം മാ​റ്റു​ന്ന അഞ്ചാമത്തെ ദൗ​ത്യവും പേടകം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാക്കിയിരുന്നു. അ​ടു​ത്ത ദൂ​ര​മാ​യ 119 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലും കൂ​ടി​യ ദൂ​ര​മാ​യ 127 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​മു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലുള്ള പേ​ട​കം ഒരു വർഷം ച​ന്ദ്ര​​​​​​​​​​​​​​​നെ വലംവെക്കും. വി​ക്ഷേ​പ​ണ​ത്തി​​​​​​​​​​​​​​​​​​​​െൻറ 30ാം ദി​വ​സമാണ് ച​ന്ദ്ര​യാ​ൻ-2​ പേടകം ച​ന്ദ്ര​​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Loading...
COMMENTS