Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചന്ദ്രയാൻ-2: ഓർബിറ്റർ സുരക്ഷിതമെന്ന് ഐ.എസ്.ആർ.ഒ

text_fields
bookmark_border
chandrayaan2-orbitor
cancel

ബംഗളൂരു: ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ വലം വെക്കുന്ന ചന്ദ്രയാൻ-2 ഒാർബിറ്റർ സുരക്ഷിതമെന്ന് ഐ.എസ്.ആർ.ഒ. ഒാർബിറ്ററിന് തകരാറില്ലെന്നും പൂർണ തോതിൽ പ്രവർത്തന ക്ഷമമാണെന്നും ഐ.എസ്.ആർ.ഒ അധികൃതർ വാർത്താ ഏജൻസി പി.ടി.ഐയോട് പറഞ്ഞു.

100 കി ലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ 2379 കിലോഗ്രാം ഭാരമുള്ള ഒാർബിറ്റർ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ ച​ന്ദ്ര​നെ വ​ ലം​​വെ​ക്കും. ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങൾ ഒാർബിറ്ററിലുള്ള ഉപകരണങ്ങൾ ശേഖരിച്ച് ഭൂമിയിലെ കൺട്രോൾ റൂമിന് കൈമ ാറും. ച​ന്ദ്രോ​പ​രി​ത​ല​ത്തിന്‍റെ ത്രി​മാ​ന ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​നു​ള്ള കാ​മ​റ​യും ധാ​തു​പ​ഠ​ന​ത്തി​ന് കോ​ളി​മേ​റ്റ​ഡ് ലാ​ർ​ജ് അ​റേ സോ​ഫ്റ്റ് എ​ക്സ്റേ സ്പെ​ക്ട്രോ​മീ​റ്റ​റും അ​ന്ത​രീ​ക്ഷ​ഘ​ട​ന​യെ കു​റി​ച്ച് പ​ഠി​ക്കാ​ൻ ‘ചേ​സ് 2’വും ​സൂ​ര്യ​നി​ൽ ​നി​ന്നു​ള്ള എ​ക്സ്റേ വി​കി​ര​ണ​ങ്ങ​ളെ​പ്പ​റ്റി പ​ഠി​ക്കാ​ൻ സോ​ള​ർ എ​ക്സ്റേ മോ​ണി​റ്റ​റും ഓ​ർ​ബി​റ്റ​റി​ലു​ണ്ട്.

റേ​ഡി​യോ ത​രം​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ച​ന്ദ്ര​നെ സ്കാ​ൻ ചെ​യ്യാ​ൻ സി​ന്ത​റ്റി​ക് റ​ഡാ​റും ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ ജ​ല​സാ​ന്നി​ധ്യം അ​ള​ക്കാ​ൻ ഇ​മേ​ജി​ങ് ഇ​ൻ​ഫ്രാ​റെ​ഡ് സ്പെ​ക്ട്രോ​മീ​റ്റ​റും സ്ഥ​ലം കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ ഓ​ർ​ബി​റ്റ​ർ ഹൈ ​റെ​സ​ല്യൂ​ഷ​ൻ ക്യാ​മ​റ​യു​ം ഓ​ർ​ബി​റ്റ​റി​ൽ ഘടിപ്പിച്ചിട്ടുണ്ട്.

പേ​ട​ക​ത്തി​ലെ ഓ​ർ​ബി​റ്റ​റി​ൽ ​നി​ന്ന് ലാ​ൻ​ഡ​ർ സെ​പ്റ്റം​ബ​ർ ര​ണ്ടി​നാ​ണ്​ വേർപ്പെട്ടത്. ഒാർബിറ്ററിൽ നിന്ന് വേർപ്പെട്ട വിക്രം ലാൻഡർ ചന്ദ്രന്‍റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനിടെ കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ചന്ദ്രന് 2.1 കിലോമീറ്റർ അടുത്തു വെച്ചാണ് ലാൻഡറിൽ നിന്നുള്ള ആശയവിനിമയം തകരാറിലായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chandrayaan-2 orbiter healthy and safe in lunar orbit -Technology News
Next Story