ബംഗളൂരു: ചാന്ദ്ര ഭ്രമണപഥം മാറ്റുന്ന ദൗത്യം വിജയകരമായി പൂർത്തിയായതോടെ ചന്ദ്രയാ ൻ-2 ചന്ദ്രനിലേക്ക് കൂടുതൽ അടുത്തു. ചാന്ദ്രപഥത്തിലെ ദിശാ ക്രമീകരണത്തിെൻറ ആദ്യഘട്ടം ബ ുധനാഴ്ച പൂർത്തിയാക്കി. ഉച്ചക്ക് 12.50 മുതൽ 1228 സെക്കൻഡ് പേടകത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പി ച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയത്.
20 മിനിറ്റോളം നീണ്ട ദൗത്യത്തിലൂടെ ചന്ദ്രെൻറ അടുത്ത ദൂരമായ 118 കിലോമീറ്റർ പരിധിയിലും കൂടിയ ദൂരമായ 4412 കിലോമീറ്റർ പരിധിയിലുമുള്ള ഭ്രമണപഥത്തിലാണ് പേടകമെത്തിയത്. ചൊവ്വാഴ്ചയാണ് ചന്ദ്രയാൻ-2നെ ചന്ദ്രെൻറ ഭ്രമണപഥത്തിലെത്തിക്കാനുള്ള (114x18072) അതിനിർണായക ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഇതിനു പിന്നാലെയാണ് ചാന്ദ്ര ഭ്രമണപഥം മാറ്റുന്ന ദൗത്യം ബുധനാഴ്ച നടന്നത്.
ചാന്ദ്രപഥത്തിലെ ഭ്രമണപഥം മാറ്റുന്ന രണ്ടാംഘട്ട ദൗത്യം ആഗസ്റ്റ് 28ന് (178x1411) പുലർച്ച 5.30നും 6.30നും ഇടയിൽ നടക്കും. പിന്നീട് ആഗസ്റ്റ് 30 (126x164), സെപ്റ്റംബർ ഒന്ന് (114x128) എന്നീ തീയതികളിലായും ചാന്ദ്ര ഭ്രമണപഥം മാറ്റുന്ന ദൗത്യം നടക്കും. തുടർന്ന് ചന്ദ്രെൻറ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിക്കുന്നതോടെ സെപ്റ്റംബർ രണ്ടിന് ഒാർബിറ്ററിൽനിന്ന് വിക്രം ലാൻഡർ വേർപെടും.