Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightവിക്ഷേപണം വിജയകരം;...

വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ VIDEO

text_fields
bookmark_border
വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ VIDEO
cancel

ശ്രീ​ഹ​രി​ക്കോ​ട്ട​: ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാൻ-2 പേടകത്തെയും വഹി ച്ച്​​ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ൽ​ നി​ന് ന് ഉച്ചക്ക് 2.43നായിരുന്നു വിക്ഷേപണം.

ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ ത കരാറുകൾ പരിഹരിച്ച് എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കിയാണ് ച​ന്ദ്ര​യാ​ൻ-​ര​ണ്ടിന്‍റെ യാത്ര. വിക്ഷേ പിച്ച് 15ാം മിനിട്ടിൽ തന്നെ ചന്ദ്രയാൻ-2 മാർക്ക് ത്രീ റോക്കറ്റിൽ നിന്ന് വേർപ്പെട്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേ ശിച്ചു. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് 3,84,000 കിലോമീറ്ററാണ് ചന്ദ്രയാൻ-2 സഞ്ചരിക്കേണ്ട ദൂരം. ച​ന്ദ്ര​നെ ഭ്ര​മ​ണം ​ചെ​യ്യു​ന്ന ഒാ​ർ​ബി​റ്റ​ർ, റോ​വ​റി​നെ സു​ര​ക്ഷി​ത​മാ​യി ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ക്കു​ന്ന ലാ​ൻ​ഡ​ർ (വി​ക്രം), പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തു​ന്ന റോ​വ​ർ (പ്ര​ഗ്യാ​ൻ) എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ച​ന്ദ്ര​യാ​ൻ-2 48 ദി​വ​സ​ങ്ങ​ൾ​ക്കു​ ശേ​ഷം സെ​പ്റ്റം​ബ​ർ ഏഴി​ന് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങും.

ഭൂമിയുടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെത്തുന്ന ചന്ദ്രയാൻ-2ന്‍റെ തുടർന്നുള്ള ദി​വ​സ​ങ്ങ​ളിലെ പ്രവർത്തനങ്ങൾ ഐ.എസ്.ആർ.ഒ പു​നഃ​ക്ര​മീ​ക​രി​ച്ചിരുന്നു. ഇതുപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുന്ന ചന്ദ്രയാൻ-2 ഭൂമിയെ 23 ദിവസം വലംവെക്കും. തുടർന്ന് ഭൂമിയിൽ നിന്ന് പുറപ്പെടുന്ന പേടകം ഏഴു ദിവസത്തെ യാത്രക്ക് ശേഷം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിച്ചേരും. ചന്ദ്രനെ 13 ദിവസം വലം വെക്കുന്ന ഒാ​ർ​ബി​റ്റ​ർ 43ാം ദിവസം ച​ന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തും.

ഇതിനായി ഒാ​ർ​ബി​റ്റ​റിൽ നിന്ന് വി​ക്രം എന്ന ലാ​ൻ​ഡ​ർ ആദ്യം വേർപ്പെടും. തുടർന്ന് ലാ​ൻ​ഡ​ർ ച​ന്ദ്ര​നി​ലെ ദ​ക്ഷി​ണ ധ്രു​വ​ത്തെ ലക്ഷ്യമാക്കി നീങ്ങും. നാലു മണിക്കൂർ കൊണ്ട് ഘട്ടംഘട്ടമായി േവഗത കുറച്ചെത്തുന്ന ലാ​ൻ​ഡ​ർ സെൻസർ പരിശോധന നടത്തിയ ശേഷം ച​ന്ദ്രോപരിതലത്തിൽ സാവധാനം ലാൻഡ് ചെയ്യും. തുടർന്ന് അവസാന 15 മിനിട്ടിൽ ലാ​ൻ​ഡ​റിന്‍റെ വാതിൽ തുറക്കപ്പെടുകയും ചന്ദ്രനിൽ ഇറങ്ങുന്ന പ്ര​ഗ്യാ​ൻ എന്ന റോ​വ​ർ ഉപരിതലത്തിൽ പ​ര്യ​വേ​ക്ഷ​ണം നടത്തി തുടങ്ങും.

ഭ്ര​മ​ണ​പ​ഥ​ത്തി​ൽ​ നി​ന്ന്​ പ​ര്യ​വേ​ക്ഷ​ണ​ പേ​ട​ക​ത്തെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ക്കാ​തെ, സോ​ഫ്റ്റ് ലാ​ൻ​ഡി​ങ്ങി​ലൂ​ടെയാണ് ലാ​ൻ​ഡ​ർ സാ​വ​ധാ​നം ച​ന്ദ്ര​നി​ലെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലി​റ​ങ്ങുക. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ റോ​വ​റി​നെ ഇ​റ​ക്കാ​നു​ള്ള സെ​പ്റ്റം​ബ​ർ ആ​റി​ലെ നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​ക്ഷേ​പ​ണ​ഘ​ട്ട​ത്തി​ലെ അ​വ​സാ​ന 15 മി​നി​റ്റാ​ണ് ഏ​റെ നി​ർ​ണാ​യ​കം.

ഒ​​രു വ​​ർ​​ഷം വ​​രെ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ൽ തു​​ട​​രുന്ന ഒാ​​ർ​​ബി​​റ്റ​​ർ ച​​ന്ദ്ര​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ പ​​ക​​ർ​​ത്തും. ച​​ന്ദ്രോ​​പ​​രി​​ത​​ല​​ത്തി​​ലെ പ്ര​​ക​​മ്പ​​ന​​ങ്ങ​​ളും താ​​പ​​നി​​ല​​യും ലാ​​ൻ​​ഡ​​ർ പ​​രി​​ശോ​​ധി​​ക്കും. 27 കി​​ലോ ഭാ​​ര​​മു​​ള്ള റോ​​വ​​ർ ആണ് മ​​ണ്ണ് പ​​രി​​ശോ​​ധി​​ക്കുക. 603 കോ​​ടി രൂ​​പ ചെ​​ല​​വി​​ലാ​​ണ് മൂ​​ന്നു ഭാ​​ഗ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട 3.8 ട​​ൺ ഭാ​​ര​​മു​​ള്ള ച​​ന്ദ്ര​​യാ​​ൻ-​​ര​​ണ്ടി​ന്‍റെ പേ​​ട​​കം നി​​ർ​​മി​​ച്ച​​ത്. വി​​ക്ഷേ​​പ​​ണ​​ത്തി​​ന് 375 കോ​​ടി​​യാ​​ണ് ചെ​​ല​​വ്. ജി.എസ്.എൽ.വിയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാർക് 3 റോക്കറ്റിന് 640 ടൺ ഭാരവും 44 മീറ്റർ ഉയരവുമുള്ളത്.

ഉപഗ്രഹത്തെ ഇടിച്ചിറക്കുന്നതിന് പകരം ചന്ദ്രനിൽ സുരക്ഷിതമായി സേഫ് ലാൻഡിങ് നടത്തുകയാണെങ്കിൽ ഈ ശ്രമത്തിൽ വിജയിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവർ മാത്രമാണ് സേഫ് ലാൻഡിങ് വിജയകരമായി നടത്തിയത്.

2008 ഒക്ടോബർ 22ന് ഇന്ത്യ വിക്ഷേപിച്ച ആദ്യ ചാന്ദ്രദൗത്യമായിരുന്നു ചാന്ദ്രയാൻ ഒന്ന്. 386 കോടി രൂപയായിരുന്നു ഇതിന് ചെലവഴിച്ചത്.

Show Full Article
TAGS:Chandrayaan 2 GSLV Mark 3 moon mission isro technology news 
News Summary - Chandrayaan 2 Launched by GSLV Mark 3 Rocket -India News
Next Story