Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_right55 വ​ർ​ഷ​ത്തി​നു ശേ​ഷം...

55 വ​ർ​ഷ​ത്തി​നു ശേ​ഷം ശാസ്​ത്ര ലോകത്തേക്ക്​ ആ വാർത്തയെത്തി

text_fields
bookmark_border
donna
cancel


സ്​റ്റോ​ക്​​ഹോം: ശാ​സ്​​ത്ര നൊ​ബേ​ലി​ലെ ലിം​​ഗ​വി​വേ​ച​ന​ത്തി​നൊ​രു തി​രു​ത്ത്. അ​താ​ണ്​ കാ​ന​ഡ​യി​ലെ ഡോ​ണ സ്​​ട്രി​ക്​​ല​ൻ​ഡി​​െൻറ നൊ​ബേ​ൽ പു​ര​സ്​​കാ​രം. ഇ​ത്​ മൂ​ന്നാം​ത​വ​ണ​യാ​ണ്​ ഒ​രു വ​നി​ത​ക്ക്​ ഭൗ​തി​ക​ശാ​സ്​​ത്ര​ത്തി​ൽ നൊ​ബേ​ൽ ല​ഭി​ക്കു​ന്ന​ത്. 55 വ​ർ​ഷ​ത്തി​നു ശേ​ഷം ആ​ദ്യ​വും. അ​ൾ​ട്രാ-​ഷോ​ർ​ട്​ ഒ​പ്​​റ്റി​ക്ക​ൽ പ​ൾ​സ​റു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​നം വി​ക​സി​​പ്പി​ച്ചെ​ടു​ത്ത​തി​നാ​ണ്​ ഡോ​ണ പു​ര​സ്​​കാ​രം പ​ങ്കി​ട്ട​ത്.

‘ലേ​സ​ർ ജോ​ക്​’ എ​ന്നാ​ണ്​ ത​ന്നെ ഡോ​ണ കളിയായി വി​ളി​ക്കു​ന്ന​ത്. ഭൗ​തി​ക ശാ​സ്​​ത്ര​ത്തി​ലേ​ക്ക്​ യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നെ​ക്കു​റ​ിച്ച്​ ക​നേ​ഡി​യ​ൻ പ​ത്രം ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​ത്. ജീ​വി​ത​ത്തി​​െൻറ ബ​ഹു​ഭൂ​രി​ഭാ​ഗ​വും ഭൗ​തി​ക ശാ​സ​്ത്ര​മെന്ന സമസ്യയുടെ ചുരുളഴിക്കാനാണ്​​ ഇൗ 59​കാ​രി മാ​റ്റി​വെ​ച്ച​ത്. ത​​െൻറ ഗ​വേ​ഷ​ണം ഒ​രു ത​മാ​ശ​യാ​ണെ​ന്ന്​ വി​ശേ​ഷി​പ്പി​ക്കാ​നും അ​വ​ർ മ​റ​ന്നി​ല്ല. 1959ൽ ​ഒ​ൻ​റാ​റി​യോ​യി​ലെ ഗ​ൽ​ഫി​ൽ ജ​നി​ച്ചു. 1981ൽ ​ഭൗ​തി​ക ശാ​സ്​​ത്ര​ത്തി​ൽ ബി​രു​ദം നേ​ടി.

ന്യൂ​യോ​ർ​ക്കി​ലെ റോ​ച​സ്​​റ്റ​ർ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ഉ​പ​രി​പ​ഠ​നം. ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ ലേ​സ​ർ ര​ശ്​​മി​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തി​നാ​ണ്​ പു​ര​സ്​​കാ​രം.നേ​ത്ര​ശ​സ്​​ത്ര​ക്രി​യ​യി​ൽ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ്​ ക​ണ്ടെ​ത്ത​ൽ.

1997 മു​ത​ൽ കാ​ന​ഡ​യി​ലെ വാ​ട്ട​ർ​ലൂ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ അ​ധ്യാ​പി​ക​യാ​ണ്.ലേ​സ​റു​ക​ളു​മാ​യു​ള്ള ക​ളി​യാ​ണ്​ ത​​െൻറ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ര​സ​ക​ര​മാ​യ അ​ധ്യാ​യ​മെ​ന്ന്​ അ​വ​ർ ഒ​രി​ക്ക​ൽ പ​റ​ഞ്ഞു. നൊ​ബേ​ൽ ജേ​താ​വും ഫ്ര​ഞ്ച്​ സ​യ​ൻ​റി​സ്​​റ്റുമായ ജ​റാ​ൾ​ഡ്​ മൗ​റു​വി​​െൻറ കീ​ഴി​ലാ​യി​രു​ന്നു ഗ​വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:physicsnobel prizeDonna StricklandCanadian scientist‘laser jock
News Summary - Canadian ‘laser jock’ Donna Strickland becomes third woman to win Nobel physics prize- India news
Next Story