Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ന്​ ആകാ​ശത്ത്​ ബ്ലൂ മൂൺ എത്തും, ഒപ്പം കുഞ്ഞു അതിഥിയും
cancel
Homechevron_rightTECHchevron_rightSciencechevron_rightഇന്ന്​ ആകാ​ശത്ത്​ ബ്ലൂ...

ഇന്ന്​ ആകാ​ശത്ത്​ ബ്ലൂ മൂൺ എത്തും, ഒപ്പം കുഞ്ഞു അതിഥിയും

text_fields
bookmark_border

ന്യൂഡൽഹി: ശനിയാഴ്​ച രാത്രി ആകാശത്ത്​ ബ്ലൂമൂൺ ദൃശ്യമാകും. ഒരേ കലണ്ടർ മാസം രണ്ടു പൂർണചന്ദ്രൻ വന്നാൽ രണ്ടമത്തേതിനെ​ ബ്ലൂമൂൺ എന്നാണ്​ വിളിക്കുക. ഇൗ മാസം ഒന്നിന്​ ആകാശത്ത്​ പൂർണചന്ദ്രൻ എത്തിയിരുന്നു. വർഷത്തിൽ 12 തവണ ആകാശത്ത്​ പൂർണ ചന്ദ്രനെ ദൃശ്യമാകുമെങ്കിലും ഒരേമാസത്തിൽ രണ്ടുതവണ പൂർണചന്ദ്രനെ കാണാനാകുക രണ്ടരവർഷത്തിൽ ഒരിക്കൽ മാത്രമാകും.

ബ്ലൂമൂൺ എന്നാണ്​ പേരെങ്കിലും ചന്ദ്രനെ നീലനിറത്തിൽ കാണാനാകില്ല. പൂർണ ചന്ദ്രനായിരിക്കുമെന്ന്​ മാത്രം. ശനിയാഴ്​ച രാത്രി 8.15നുശേഷമാകും ആകാശത്ത്​ ബ്ലൂമൂൺ ദൃശ്യമാകുക. എന്നാൽ ബ്ലൂമൂണിനൊപ്പം മറ്റൊരു അതിഥിയെ കൂടി കാണാനാകും. ബ്ലൂമൂണി​ന്​ തൊട്ടടുത്ത്​ ഒരു ചുവന്ന പൊട്ടുപോലെ. നക്ഷത്രമല്ല, പകരം ഭൂമിയുടെ അയൽക്കാരനായ ചൊവ്വയാണ്​ ചുവന്ന പൊട്ടു​പോലെ എത്തുക.

ഇൗ ബ്ലൂമൂൺ പ്രതിഭാസത്തിന്​ മറ്റൊരു പ്രത്യേകത കൂടിയുണ്ട്​. ബ്ലൂ മൂണിനൊപ്പം ​മൈക്രോ മൂൺ കൂടിയാകും ഇത്​. ഭൂമിയിൽനിന്ന്​ വളരെ അകലത്തിൽ പൂർണചന്ദ്രനെ ദൃശ്യമാകുന്നതാണ്​ മൈക്രോമൂൺ. ഭൂമിയോട്​ ചന്ദ്രൻ ഏറ്റവും അടുത്തുവരുന്നത്​ സൂപ്പർ മൂണുമാകും. മൈക്രോമൂണിൽ ചന്ദ്ര​െൻറ വലിപ്പവും തിളക്കവും കുറയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarsSuper moonBlue MoonMicro moon
News Summary - Blue Moon rises tonight
Next Story