തിരുവനന്തപുരം: മാൻഹോൾ വൃത്തിയാക്കാനിറങ്ങി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദ് ഇപ്പോഴും നീറുന്ന ഒാർമയാണ്. രാജ്യത്തെല്ലായിടത്തും ഇപ്പോൾ മാൻഹോൾ വൃത്തിയാക്കുന്നതിന് ആളുകളെ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതിന് ഒരു പരിഹാരം നിർദേശിച്ചിരിക്കുകയാണ് തോമസ് െഎസക്കിെൻറ ബജറ്റ് .
മാൻഹോളുകൾ വൃത്തിയാക്കാൻ സഹായിക്കുന്ന ബാൻഡികൂട്ട് റോബാട്ടാണ് ഇതിലേക്കുള്ള കേരളത്തിെൻറ സംഭാവന. കോഴിക്കോട് സ്വദേശിയായ എംടെക് വിദ്യാർഥിയാണ് റോബോർട്ട് വികസിപ്പിച്ചത്. ഇത് വികസിപ്പിക്കുന്നതിന് കേരള സർക്കാറിെൻറ സ്റ്റാർട്ട് അപ് മിഷൻ വിദ്യാർഥിക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. ബജറ്റ് പ്രസംഗത്തിൽ ഇന്ത്യ മുഴുവൻ ബാൻഡികൂട്ടിന് ആവശ്യക്കാരുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും തോമസ് െഎസക് പറഞ്ഞു.