Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightമെ​ക്​​സി​കോ​യിൽ ഹി​മ...

മെ​ക്​​സി​കോ​യിൽ ഹി​മ യു​ഗ​ത്തി​ലെ മ​നു​ഷ്യ-​മൃ​ഗാ​സ്​​ഥി​ക​ൾ ക​ണ്ടെ​ത്തി

text_fields
bookmark_border
മെ​ക്​​സി​കോ​യിൽ ഹി​മ യു​ഗ​ത്തി​ലെ മ​നു​ഷ്യ-​മൃ​ഗാ​സ്​​ഥി​ക​ൾ ക​ണ്ടെ​ത്തി
cancel

മെ​ക്​​സി​​കോ സി​റ്റി: മെ​ക്​​സി​കോ​യി​ലെ അ​തി​പു​രാ​ത​ന ഭൂ​ഗ​ർ​ഭ​ഗു​ഹ​ക​ളി​ൽ​നി​ന്ന്, ഹി​മ​യു​ഗ​ത്തി​ൽ ജീ​വി​ച്ചി​രു​ന്നു​വെ​ന്നു ക​രു​തു​ന്ന മ​നു​ഷ്യ​​െൻറ​യും മൃ​ഗ​ങ്ങ​ളു​ടെ​യും അ​സ്​​ഥി​കൂ​ട​ങ്ങ​ൾ ന​ര​വം​ശ ശാ​സ്​​ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി. 9000 വ​ർ​ഷ​മെ​ങ്കി​ലും ഇ​വ​ക്ക്​ പ​ഴ​ക്കം കാ​ണു​മെ​ന്നാ​ണ്​ നി​ഗ​മ​നം. ​

ഹി​മ​യു​ഗ​ത്തി​​െൻറ അ​വ​സാ​നം ഭൂ​മി​യി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട്​ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​യെ​ന്നു ക​രു​തു​ന്ന ഗു​ഹ​ക​ൾ ​ഇൗ ​നി​ര​യി​ൽ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​വ​യി​ൽ  ഏ​റ്റ​വും വ​ലു​താ​ണ്.  മു​ങ്ങ​ൽ വി​ദ​ഗ്​​ധ​രാ​യ ഗ​വേ​ഷ​ണ സം​ഘം ആ​ണ്​ ഇൗ ​ഗ​ഹ്വ​ര​ങ്ങ​ളി​ലേ​ക്ക്​ ഉൗ​ളി​യി​ട്ട​ത്. അ​തി​പു​രാ​ത​ന മാ​യ​ൻ നാ​ഗ​രി​ക​ത​യി​ലേ​ക്കു​ള്ള പു​തി​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്​ വെ​ളി​ച്ചം വീ​ശു​ന്ന​താ​യി​രി​ക്കും ക​ണ്ടെ​ത്ത​ൽ എ​ന്ന്​ ന​ര​വം​ശ ശാ​സ്​​ത്ര​ജ്ഞ​ർ ക​രു​തു​ന്നു. 

മാ​യ​ൻ ജ​ന​ത​യു​ടെ നി​ര​വ​ധി ശേ​ഷി​പ്പു​ക​ളാ​ൽ നേ​ര​ത്തേ​ത​ന്നെ ദ​ക്ഷി​ണ പൂ​ർ​വ മെ​ക്​​സി​കോ ഉ​ൾ​പ്പെ​ടു​ന്ന  യു​കാ​റ്റ​ൻ ഉ​പ​ദ്വീ​പ്​ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. വെ​ള്ള​ത്തി​ന​ടി​യി​ലെ ഗു​ഹ​ക​ളു​ടെ വ​ൻ നി​ര​ത​ന്നെ ഇ​വി​ടെ​യു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള 248 ഗു​ഹ​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും സാ​ക്​ ആ​ക്​​റ്റം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ​യു​ടെ ശൃം​ഖ​ല​ക്ക്​ 347 കി​ലോ​മീ​റ്റ​ർ നീ​ളം വ​രു​മെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ഇ​തി​ൽ 140ഉം  ​മാ​യ​ൻ സം​സ്​​കാ​ര​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്. 

മ​നു​ഷ്യ​േ​ൻ​റ​തു​കൂ​ടാ​തെ കൂ​റ്റ​ൻ തേ​വാ​ങ്കി​​െൻറ​യും പു​രാ​ത​ന യു​ഗ​ത്തി​ലെ ആ​ന​ക​ളു​ടെ​യും വം​ശ​നാ​ശം സം​ഭ​വി​ച്ച ക​ര​ടി​ക​ളു​ടെ​യും അ​സ്​​ഥി​കൂ​ട​ങ്ങ​ൾ ആ​ണ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ മെ​ക്​​സ​ി​കോ​യു​ടെ സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യം പ്ര​സ്​​താ​വി​ച്ചു. ജ​ലാ​ന്ത​ർ​ഭാ​ഗ​ത്തെ ലോ​ക​ത്തെ ഏ​റ്റ​വ​ും സു​പ്ര​ധാ​ന​മാ​യ പു​രാ​വ​സ്​​തു ശാ​സ്​​ത്ര മേ​ഖ​ല​യാ​യി​രി​ക്കും ഇ​തെ​ന്ന്​  മെ​ക്​​സി​ക്ക​ൻ നാ​ഷ​ന​ൽ ആ​ന്ത്രോ​പോ​ള​ജി ആ​ൻ​ഡ്​​ ഹി​സ്​​റ്റ​റി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ഗ​വേ​ഷ​ക​നാ​യ ഗ്വി​ല്ല​ർ​മോ ഡി ​ആ​ൻ​ഡെ അ​വ​കാ​ശ​പ്പെ​ട്ടു.  ഹി​മ​യു​ഗ​ത്തി​​െൻറ അ​വ​സാ​ന​ത്തി​ൽ ഭൂ​മി​യി​ലെ ജ​ല​നി​ര​പ്പ്​ നൂ​റു മീ​റ്റ​റോ​ളം ഉ​യ​ർ​ന്ന​താ​യും ഇ​തേ​തു​ട​ർ​ന്ന്​ ഗു​ഹ​ക​ൾ വെ​ള്ള​ത്താ​ൽ മൂ​ടി​യ​താ​വു​മെ​ന്നു​മാ​ണ്​ ഇ​വ​ർ പ​റ​യു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mexicoworld newsmalayalam newsfossilsunderwater cave
News Summary - Archaeologists find fossils in giant underwater cave in Mexico - world news
Next Story