Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഅഗ്​നി–5 മിസൈൽ...

അഗ്​നി–5 മിസൈൽ വിജയകരമായി പരീക്ഷിച്ചു

text_fields
bookmark_border
അഗ്​നി–5 മിസൈൽ വിജയകരമായി പരീക്ഷിച്ചു
cancel

ന്യൂഡൽഹി: ആണവായുധം വഹിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ ദീർഘദൂര മിസൈൽ അഗ്​നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ കലാം ​െഎലൻറിൽ ഡി.ആർ.ഡി.ഒ ആണ്​ പരീക്ഷണം നടത്തിയത്​​. അഗ്​നി ​കുടുംബത്തിലെ ഏറ്റവും പുതിയ മിസൈലാണ്​ ഇന്ന്​ പരീക്ഷിച്ച അഗ്​നി–5. 

മിസൈലി​െൻറ മൂന്ന്​ പരീക്ഷണങ്ങൾ നേരത്തെ തന്നെ നടത്തിയിരുന്നു. അഗ്​നി-5 മറ്റ്​ രാജ്യങ്ങൾക്ക്​ മേൽ പ്രതിരോധ രംഗത്ത് മേധാവിത്തം നേടാൻ ഇന്ത്യ സഹായിക്കുമെന്ന്​ പ്രതിരോധ രംഗത്തെ ശാസ്​ത്രജ്ഞർ പറഞ്ഞു. 

5,000 കിലോ മീറ്റർ ദൂരപരിധിയുള്ള അഗ്​നി-5 മിസൈലിന്​ 1,000 കിലോ ഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്​. 17 മീറ്റർ നീളവും 50 ടൺ ഭാരവും മിസൈലിനുണ്ട്​. ഇതിന്​ മുമ്പ്​ ഇന്ത്യ അഗ്​നി 1,2,3,4 മിസൈലുകൾ പരീക്ഷിച്ചിരുന്നു. അഗ്​നി സീരിസിലെ ആദ്യ മിസൈൽ പരീക്ഷിച്ചത്​ 1989ലാണ്​.

1550 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-1, 2500 കിലോമീറ്റർ ദൂരപരിധിയുള്ള രണ്ടാം പതിപ്പ്, 3500 കിലോമീറ്ററി​െൻറ മൂന്നാം പതിപ്പ്, അതിനുശേഷം 5000ൽ അധികം കിലോമീറ്റർ ദൂരപരിധിയുള്ള അഞ്ചാം പതിപ്പ് എന്നിവയാണ് ഇതുവരെ പരീക്ഷിച്ച്​ വിജയിച്ച ബാലിസ്​റ്റിക്​ മിസൈലുകൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agni 5
News Summary - Agni 5, India's Longest Range Nuclear Capable Missile, To Be Tested Today: 10 Points
Next Story