Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightവൈദ്യശാസ്ത്രത്തിനുള്ള...

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്​കാരം പങ്കിട്ട്​ മൂന്നു ശാസ്​ത്രജ്ഞർ

text_fields
bookmark_border
വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്​കാരം പങ്കിട്ട്​ മൂന്നു ശാസ്​ത്രജ്ഞർ
cancel

സ്​റ്റോക്​ഹോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട്​ മൂന്ന് ശാസ്​ത്രജ്ഞർ. ഹെപ്പറ്റൈറ്റിസ് സി വൈറസ്​ കണ്ടെത്തിയ അമേരിക്കൻ ശാസ്​​ത്രജ്ഞൻമാരായ ഹാർവി ആൾട്ടർ, മൈക്കിൾ ഹൗട്ടൺ, ബ്രിട്ടീഷ്​ ശാസ്​ത്രജ്ഞനായ ചാൾസ് എം. റൈസ് എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരം. പുരസ്കാരങ്ങള്‍ സമ്മാനിക്കുന്ന സ്വീഡിഷ് റോയൽ അക്കാദമി ഓഫ് സയൻസ് ആണ് വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം പ്രഖ്യാപിച്ചത്.

ലോകമെമ്പാടുമുള്ള ആളുകളിൽ സിറോസിസിനും കരൾ അർബുദത്തിനും കാരണമാകുന്ന രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസിനെതിരായ പോരാട്ടത്തിൽ നിർണായക സംഭാവന നൽകിയതിയതിനാലാണ്​ മൂവരും ​െനാബേൽ ബഹുമതിക്ക്​ അർഹരായതെന്ന്​ ജൂറി അറിയിച്ചു.

കോവിഡ് 19നുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്കായിരിക്കില്ല ഇത്തവണത്തെ നൊബേൽ ലഭിക്കുകയെന്ന് വാര്‍ത്താ ഏജൻസിയായ എ.എഫ്.പി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാമാരി ലോകത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഈ സാഹചര്യത്തിൽ മെഡിക്കൽ സയൻസ് എത്രത്തോളം പ്രധാനമാണെന്നാണ് കാണേണ്ടതെന്നും നൊബേൽ ഫൗണ്ടേഷൻ തലവൻ ലാര്‍സ് ഹെയ്കെൻസ്റ്റൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scientistCoronavirusNobel For MedicineHepatitis C Virus
Next Story