Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോളാര്‍ ഇംപള്‍സ്-2 ചരിത്രദൗത്യം പൂര്‍ത്തിയാക്കി
text_fieldsbookmark_border
അബൂദബി: ഒരു തുള്ളിപോലും ഇന്ധനമില്ലാതെ സൗരോര്‍ജം മാത്രമുപയോഗിച്ച് ചരിത്രദൗത്യം പൂര്‍ത്തിയാക്കി സോളാര്‍ ഇംപള്‍സ്-2 അബൂദബിയിലെ അല്‍ ബതീന്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങി. വിമാനത്താവളത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ ലോകസഞ്ചാരം സോളാര്‍ ഇംപള്‍സ് പൂര്‍ത്തിയാക്കിയത്. നാലു ഭൂഖണ്ഡങ്ങളും അഞ്ച് സമുദ്രങ്ങളും താണ്ടി 42,000 കി.മീ സഞ്ചരിച്ചാണ് ലോകത്തിലെ ആദ്യ സൗരോര്‍ജ വിമാനം ചരിത്രം കുറിച്ചത്.
‘ഭാവി പൂര്‍ണമാണ്, നിങ്ങളാണ് ഇനി ഭാവി, ഞങ്ങള്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി, ഇനി ഇത് വ്യാപകമാക്കുക’ -പൈലറ്റും സോളാര്‍ ഇംപള്‍സ് പദ്ധതിയുടെ ചുമതലക്കാരനുമായ ബെര്‍ട്രാന്‍ഡ് പികാര്‍ഡ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രഖ്യാപിച്ചു. പൈലറ്റും പദ്ധതിയുടെ മറ്റൊരു ചുമതലക്കാരനുമായ ആന്‍ഡ്രേ ബോര്‍ഷെന്‍ ബെര്‍ഗാണ് ദൗത്യത്തില്‍ ബെര്‍ട്രാന്‍ഡ് പികാര്‍ഡിന്‍െറ പങ്കാളി.
2015 മാര്‍ച്ചില്‍ അബൂദബിയില്‍നിന്ന് പുറപ്പെട്ട് ഒമാന്‍, ഇന്ത്യ, മ്യാന്മര്‍, ചൈന, ജപ്പാന്‍, അമേരിക്ക, സ്പെയിന്‍, ഈജിപ്ത് രാജ്യങ്ങളിലൂടെയാണ് സോളാര്‍ ഇംപള്‍സ് 16 പാദങ്ങളായി ലോകസഞ്ചാരം നടത്തിയത്. 42,000 കിലോമീറ്ററോളം വരുന്ന ലോകസഞ്ചാരം 500 മണിക്കൂര്‍കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 27,000 അടി ഉയരത്തില്‍ മണിക്കൂറില്‍ 45 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ പറക്കാന്‍ സാധിക്കുന്ന ഇംപള്‍സിന് 2.3 ടണ്ണാണ് ഭാരം. സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാവും പകലും ഇടതടവില്ലാതെ പറന്ന, ലോകത്തിലെ ഏക വിമാനം എന്നതടക്കം 19ലധികം റെക്കോഡുകള്‍ തിരുത്തിയാണ് സോളാര്‍ ഇംപള്‍സിന്‍െറ ചരിത്രയാത്ര. ശാന്തസമുദ്രത്തിന് മുകളില്‍ രാവും പകലും തുടര്‍ച്ചയായി അഞ്ചുദിവസം പറന്നതാണ് റെക്കോഡുകളില്‍ ഏറ്റവും പ്രധാനം. ജപ്പാനില്‍നിന്ന് അമേരിക്കയിലെ ഹവായിയിലേക്കായിരുന്നു 8,924 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്ര. 10 കോടിയിലേറെ ഡോളറാണ് സോളാര്‍ ഇംപള്‍സിന്‍െറ നിര്‍മാണ ചെലവ്. പുനരുപയോഗ ഊര്‍ജരംഗത്ത് വന്‍ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന എമിറേറ്റിലെ മസ്ദര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് വിമാനത്തിന്‍െറ സൗരോര്‍ജ സംഭരണ സംവിധാനങ്ങളൊരുക്കിയത്. 17,248 ഫോട്ടോവോള്‍ടെയ്ക് സെല്ലുകളാണ് സൗരോര്‍ജം ശേഖരിക്കാന്‍ വിമാനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.
.‘നൂതന കാഴ്ചപ്പാടുകളെ മസ്ദര്‍ എന്നും പ്രോത്സാഹിപ്പിക്കും. സോളാര്‍ ഇംപള്‍സ് വിമാനത്തിന്‍െറ തിരിച്ചത്തെല്‍ അവസാനമല്ല, കൂടുതല്‍ നേട്ടങ്ങളുടെ ആരംഭമാണ്’ എന്ന അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ പ്രസ്താവന ബദല്‍ ഊര്‍ജരംഗത്ത് രാജ്യം പുലര്‍ത്തുന്ന വീക്ഷണത്തിന്‍െറ പ്രതിഫലനമാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം സന്ദേശം നല്‍കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story