ബംഗളൂരു: ഇന്ത്യയുടെ അഞ്ചാം ഗതിനിര്‍ണയ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് 1-ഇ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന് ബുധനാഴ്ച രാവിലെ 9.31നായിരുന്നു വിക്ഷേപണം. ഐ.ആര്‍.എന്‍.എസ്.എസ് 1-ഇയുമായി കുതിച്ച പി.എസ്.എല്‍.വി-31 റോക്കറ്റ് 18 മിനിറ്റ് 43 സെക്കന്‍ഡ് കൊണ്ട് ഉപഗ്രഹത്തെ ഭ്രമണപഥത്തിലത്തെിച്ചു. പി.എസ്.എല്‍.വിയുടെ വിജയകരമായ 32ാമത് വിക്ഷേപണമാണിത്.
ഏഴ് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ നാലെണ്ണം ഐ.എസ്.ആര്‍.ഒ വിജയകരമായി ഭ്രമണപഥത്തിലത്തെിച്ചിട്ടുണ്ട്. കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രക്ക് ദിശാനിര്‍ണയം എളുപ്പമാക്കുകയാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നാവിഗേഷന്‍ പെലോയ്ഡ്, റേഞ്ചിങ് പെലോയ്ഡ് എന്നിവയാണ് 1425 കിലോ ഭാരമുള്ള ഐ.ആര്‍.എന്‍.എസ്.എസ് 1-ഇയുടെ പ്രധാന ഭാഗങ്ങള്‍.
എല്‍ അഞ്ച് ബാന്‍ഡ്, എസ് ബാന്‍ഡ് എന്നിവയിലൂടെ നാവിഗേഷന്‍ പെലോയ്ഡ് ദിശാസൂചക സിഗ്നലുകള്‍ ലഭ്യമാക്കും. സമയ നിര്‍ണയത്തിനായി ഒരു ആറ്റോമിക് ക്ളോക്കും ഇതിന്‍െറ ഭാഗമാണ്. സി ബാന്‍ഡ് ട്രാന്‍സ്പോണ്ടര്‍ ഉള്‍പ്പെട്ട റേഞ്ചിങ് പെലോയ്ഡ് കൃത്യമായ സ്ഥലനിര്‍ണയം നിര്‍വഹിക്കും. ലേസര്‍ വ്യാപ്തി നിര്‍ണയിക്കുന്ന കോര്‍ണര്‍ ക്യൂബ് റെട്രോ റിഫ്ളക്ടറുകളും ഉപഗ്രഹത്തിലുണ്ട്. ഐ.ആര്‍.എന്‍.എസ് 1-ഇയുടെ ബാഹ്യരൂപം നേരത്തേ വിക്ഷേപിച്ചവക്ക് തുല്യമാണ്. 10 വര്‍ഷമാണ് ആയുസ്സ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2016 1:10 AM GMT Updated On
date_range 2016-01-21T06:40:44+05:30ഇന്ത്യയുടെ അഞ്ചാം ഗതിനിര്‍ണയ ഉപഗ്രഹം ഭ്രമണപഥത്തില്‍
text_fieldsNext Story