Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് വ്യാഴ സമാന ഗ്രഹങ്ങള്‍ കണ്ടത്തെി

text_fields
bookmark_border
  • 2.17 മുതല്‍ 5.75 ഭൗമദിനമാണ് ഗ്രഹങ്ങളുടെ ഭ്രമണസമയം. 
അഞ്ച് വ്യാഴ സമാന ഗ്രഹങ്ങള്‍ കണ്ടത്തെി
cancel

സൗരയൂഥത്തിനുപുറത്ത് അഞ്ച് ഗ്രഹങ്ങള്‍കൂടി കണ്ടത്തെി. ബ്രിട്ടനിലെ കീലെ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടത്തെലിനുപിന്നില്‍. സൗരയൂഥത്തില്‍ വ്യാഴത്തിന് സമാനമായ ഗ്രഹങ്ങളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. 
എട്ട് ദൂരദര്‍ശിനികളുടെ കൂട്ടമായ വൈഡ് ആംഗ്ള്‍ സേര്‍ച് ഫോര്‍ പ്ളാനെറ്റ്സ് സൗത് (വാസ്പ്) എന്ന ഉപകരണത്തിന്‍െറ സഹായത്തോടെയാണ് ഗവേഷകര്‍ പുതിയ ഗ്രഹങ്ങളെ കണ്ടത്തെിയത്. വാസ്പ് 119ബി, വാസ്പ് 124ബി, വാസ്പ് 126ബി, വാസ്പ് 129ബി, വാസ്പ് 133ബി എന്നിങ്ങനെയാണ് പുതിയ ഗ്രഹങ്ങള്‍ക്ക് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. 2.17 മുതല്‍ 5.75 ഭൗമദിനമാണ് ഗ്രഹങ്ങളുടെ ഭ്രമണസമയം. 
ചില ഗ്രഹങ്ങള്‍ക്ക് വ്യാഴത്തേക്കാള്‍ ഭാരവുമുണ്ട്. ഇവ പരിക്രമണംചെയ്യുന്ന നക്ഷത്രത്തിന് സൂര്യന്‍േറതിന് സമാനമായ ഭാരമാണുള്ളത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story