മൂന്നു കോടി വര്‍ഷം പഴക്കമുള്ള പൂവിന്‍െറ ഫോസില്‍ കണ്ടത്തെി
text_fieldsലണ്ടന്‍: മൂന്നു കോടി വര്‍ഷം പഴക്കമുള്ള ആസ്റ്ററിഡ് ചെടിയുടെ പൂവിന്‍െറ ഫോസില്‍ കണ്ടത്തെിയതായി ശാസ്ത്രജ്ഞര്‍. അതീവ സുരക്ഷിതമായി സംരക്ഷിക്കപ്പെട്ട നിലയില്‍ ആഫ്രിക്കന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലെ ഉഷ്ണക്കാടുകളില്‍നിന്നാണ് ഇവ ലഭിച്ചതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
കാപ്പി, തേയില, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങി 80,000ത്തോളം വിഭാഗങ്ങളുടെ ആദിമ വര്‍ഗമായി പരിഗണിക്കപ്പെടുന്നതാണ് ആസ്റ്ററിഡ് ചെടി. പരിണമിച്ച ഉപവിഭാഗങ്ങള്‍ ഇന്ന് ലോകം മുഴുക്കെ വ്യാപിച്ചുകിടക്കുന്നുവെങ്കിലും ആദ്യരൂപമായ ആസ്റ്ററിഡിന്‍െറ ഫോസില്‍ ഇതുവരെ കണ്ടത്തൊനായിട്ടില്ല.
‘സ്ട്രിക്കനോസ് ഇലക്ട്രി ’ എന്നു പേരിട്ട രണ്ടു ഫോസില്‍ രൂപങ്ങളാണ് ലഭിച്ചതെന്നും ആസ്റ്ററിഡിന്‍െറ ഉപവിഭാഗമായ വിഷച്ചെടികളുടെ വിഭാഗത്തില്‍പെട്ടവയുടേതാകാം ഇവയെന്നും ഗവേഷകര്‍ വ്യക്തമാക്കി. എന്നാല്‍, പുതിയ ഫോസില്‍ എത്രത്തോളം വിഷാംശമുള്ളതാണെന്ന് പഠനം നടത്തിയിട്ടില്ല. ഡൊമിനിക്കന്‍ കാടുകളിലെ ആദിമ മരങ്ങളുടെ പശകളിലാണ് ഇവ കണ്ടത്തെിയത്.
രണ്ടു കോടി മുതല്‍ മൂന്നു കോടി വര്‍ഷം വരെ ഇതിന് പഴക്കമുണ്ടാകാമെന്നും നാച്വര്‍ പ്ളാന്‍റ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
