വാഷിങ്ടണ്‍: കൂടുതല്‍ സസ്യജാലങ്ങളുള്ള പരിസരത്ത് ജീവിക്കുന്ന സ്ത്രീകള്‍ക്ക് ആയുസ് വര്‍ധിക്കുമെന്ന് പഠനം. കൂടുതല്‍ പച്ചപ്പുള്ള പ്രദേശത്തെ വീടുകളില്‍ താമസിക്കുന്ന സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 12 ശതമാനം മരണനിരക്ക് കുറവാണ്. വൃക്കരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, അര്‍ബുദം എന്നീ അസുഖങ്ങള്‍ മൂലമുള്ള മരണനിരക്ക് ഇത്തരക്കാരില്‍ ഏറെ കുറവാണെന്ന് കണ്ടത്തെി. മരങ്ങളും കുറ്റിചെടികളുമുള്ള പരിസ്ഥിതി എങ്ങനെയാണ് മരണനിരക്ക് കുറയാന്‍ സഹായിക്കുന്നതെന്നും പഠനത്തില്‍ കണ്ടത്തെലുണ്ട്.
മെച്ചപ്പെട്ട മാനസികാരോഗ്യവും സാമൂഹിക ഇടപെടലുകളും ഇവര്‍ പ്രകടിപ്പിക്കുന്നതായും പഠനം പറയുന്നു. ബോസ്റ്റണിലെ സ്ത്രീകളുടെ ആശുപത്രിയും ഹാര്‍വാര്‍ഡിലെ ടി.എച്ച് ചാന്‍ ഹെല്‍ത്ത് സ്കൂളുമാണ് പഠനം നടത്തിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2016 1:07 AM GMT Updated On
date_range 2016-04-18T06:37:00+05:30സസ്യങ്ങള്‍ക്ക് സമീപം ജീവിക്കുന്ന സ്ത്രീകളുടെ ആയുസ് വര്‍ധിക്കുമെന്ന്
text_fieldsNext Story