Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right30 രാ​ജ്യ​ങ്ങ​ളി​ൽ...

30 രാ​ജ്യ​ങ്ങ​ളി​ൽ നി​ര​ക്ക് കു​റ​ച്ച് നെ​റ്റ്ഫ്ലി​ക്സ്

text_fields
bookmark_border
Netflix Reduces Subscription Price In Over 30 Countries
cancel

ന്യൂ​യോ​ർ​ക്: വി​ഡി​യോ സ്ട്രീ​മി​ങ് പ്ലാ​റ്റ്ഫോ​മാ​യ നെ​റ്റ്ഫ്ലി​ക്സ് 30 രാ​ജ്യ​ങ്ങ​ളി​ലെ വ​രി​സം​ഖ്യ നി​ര​ക്ക് കു​റ​ക്കു​ന്നു. പ​ട്ടി​ക​യി​ൽ ഇ​ന്ത്യ, ബ്രി​ട്ട​ൻ, അ​മേ​രി​ക്ക, കാ​ന​ഡ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്നി​ല്ല. മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, താ​യ്‍ല​ൻ​ഡ്, ഫി​ലി​പ്പീ​ൻ​സ്, ക്രൊ​യേ​ഷ്യ, വെ​നി​സ്വേ​ല, കെ​നി​യ, ഇ​റാ​ൻ, ഈ​ജി​പ്ത്, യ​മ​ൻ, ജോ​ർ​ഡ​ൻ, ലി​ബി​യ, സ്ലൊ​വീ​നി​യ, ബ​ൾ​ഗേ​റി​യ, നി​ക​രാ​​ഗ്വ, എ​ക്വ​ഡോ​ർ, വി​യ​റ്റ്നാം, ബോ​സ്നി​യ-​ഹെ​ർ​സ​ഗോ​വി​ന, സെ​ർ​ബി​യ, അ​ൽ​ബേ​നി​യ, നോ​ർ​ത്ത് മാ​സി​ഡോ​ണി​യ, സ്ലോ​വാ​ക്യ, സു​ഡാ​ൻ, ഫ​ല​സ്തീ​ൻ, അ​ൽ​ജീ​രി​യ, തു​നീ​ഷ്യ, ല​ബ​നാ​ൻ, സൗ​ദി, മൊ​റോ​ക്കോ, യു.​എ.​ഇ എ​ന്നി​വ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത തോ​തി​ലാ​ണ് നി​ര​ക്ക് കു​റ​ച്ച​ത്. 20 ശ​ത​മാ​നം മു​ത​ൽ 60 ശ​ത​മാ​നം വ​രെ കു​റ​ച്ചി​ട്ടു​ണ്ട്.

ക​ടു​ത്ത മ​ത്സ​ര​വും സാ​മ്പ​ത്തി​ക​മാ​ന്ദ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ഭ​യ​ത്താ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ചെ​ല​വു​ചു​രു​ക്കു​ന്ന​തു​മാ​ണ് നി​ര​ക്ക് കു​റ​ക്കാ​ൻ നെ​റ്റ്ഫ്ലി​ക്സി​നെ നി​ർ​ബ​ന്ധി​ത​രാ​ക്കി​യ​ത്. വ​രി​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ നെ​റ്റ്ഫ്ലി​ക്‌​സി​ന്റെ ഓ​ഹ​രി​യി​ല്‍ ഇ​ടി​വാ​ണ് സം​ഭ​വി​ച്ച​ത്. കൂ​ടു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് നെ​റ്റ്ഫ്ലി​ക്സി​ന്റെ നി​ര​ക്ക് കു​റ​ക്ക​ൽ. വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ പാ​സ്​​വേ​ഡ് പ​ങ്കു​വെ​ച്ച് വി​ഡി​യോ കാ​ണു​ന്ന​ത് അ​ടു​ത്തി​ടെ നെ​റ്റ്ഫ്ലി​ക്സ് നി​യ​ന്ത്രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:netflixSubscription Price
News Summary - Netflix Reduces Subscription Price In Over 30 Countries
Next Story