
ഐഫോണിലെ 'ഡൈനാമിക് ഐലൻഡ്' ഉപയോഗിച്ച് ഗെയിമും കളിക്കാം; 'ഹിറ്റ് ദ ഐലൻഡ്' സൂപ്പർഹിറ്റ്
text_fieldsഐഫോൺ 14 പ്രോ സീരീസിന്റെ ലോഞ്ചിന് പിന്നാലെ 'ഡൈനാമിക് ഐലൻഡ്' എന്ന സവിശേഷത ടെക് ലോകത്ത് വലിയ രീതിയിൽ ചർച്ചയാവുകയാണ്. ഹാർഡ്വെയറിനെയും സോഫ്റ്റ്വെയറിനെയും സമന്വയിപ്പിച്ചുകൊണ്ട് പുതിയൊരു ഡിസൈൻ വിപ്ലവമാണ് ആപ്പിൾ സൃഷ്ടിച്ചിരിക്കുന്നത്.
ഡിസ്പ്ലേയുടെ മുകൾ ഭാഗത്തായി നീണ്ടുപരന്ന് നിൽക്കുന്ന നോച്ചിനെ ഏറെ ഉപകാരപ്പെടുന്ന ഫീച്ചറായി രൂപപ്പെടുത്തിയിരിക്കുകയാണ് ആപ്പിൾ. മ്യൂസിക്, മാപ്സ്, ഓഡിറോ റെക്കോർഡിങ്, ആപ്പുകളിലെ നോട്ടിഫിക്കേഷൻ തുടങ്ങിയ കാര്യങ്ങളെല്ലാ തന്നെ ഡൈനാമിക് ഐലൻഡിലൂടെ ആക്സസ് ചെയ്യാൻ സാധിക്കും.
ഒടുവിൽ, അതുമായി ബന്ധപ്പെട്ട് കളിക്കാവുന്ന ഗെയിമും ആപ്പ് സ്റ്റോറിൽ റിലീസായിരിക്കുകയാണ്. ഹിറ്റ് ദ ഐലൻഡ് എന്നാണ് ഗെയിമിന്റെ പേര്. വളരെ എളുപ്പത്തിൽ കളിക്കാവുന്ന ബ്രിക് ബ്രേക്കർ ആശയത്തിലുള്ള ഗെയിമാണ് 'ഹിറ്റ് ദ ഐലൻഡ്'. ഏഴ് എംബി മാത്രമാണ് ഗെയിം സൈസ്. പന്തുപയോഗിച്ച് ഡൈനാമിക് ഐലൻഡിനെ അടിക്കുമ്പോൾ നിങ്ങൾക്ക് ഒരു പോയിന്റ് ലഭിക്കുന്നു. ഗെയിമിൽ നിന്ന് പുറത്താവാതിരിക്കാൻ പാഡിലിൽ നിന്ന് പന്ത് താഴേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തണം.
കുറഞ്ഞത് അഞ്ച് പോയിന്റ് നേടിയാൽ, ഗെയിമിന്റെ പശ്ചാത്തലത്തിന്റെ നിറം മാറും. ക്രമേണ, പന്തിന്റെ വേഗത വർധിക്കുകയും ചെയ്യും. ഓരോ സ്റ്റെപ്പ് മുന്നോട്ട് പോകുന്തോറും പന്തിന്റെ എണ്ണം കൂടുകയും പാഡിലിന്റെ വലിപ്പം കുറയുകയും ചെയ്യും. ഡൈനാമിക് ഐലൻഡിനെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഗെയിം എന്തായാലും കളിക്കാൻ ഏറെ രസകരമാണ്. ഐഫോൺ 14 പ്രോ സീരീസുകൾ കൈയ്യിലുള്ളവർ തീർച്ചയായും പരീക്ഷിച്ച് നോക്കുക. മറ്റ് ഐഫോൺ യൂസർമാർക്കും ഹിറ്റ് ദ ഐലൻഡ് കളിക്കാൻ സാധിക്കും.
ഗെയിം ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്ക് സന്ദർശിക്കുക