ഷവോമി റെഡ്മീ 4എ തിങ്കളാഴ്ച വിപണിയിൽ
text_fieldsഷവോമിയുടെ ഏറ്റവും പുതിയ മോഡൽ റെഡ് മീ 4എ തിങ്കളാഴ്ച ഇന്ത്യൻ വിപണിയിലെത്തും. ഒാൺലൈൻ ഷോപ്പിങ്ങ് സൈറ്റായ ആമസോൺ വഴിയാവും ഫോണിെൻറ വിൽപന നടത്തുക. ഫോണിെൻറ ലോഞ്ചിങ് ടീസർ ആമസോൺ പുറത്തിറക്കിയിരുന്നു.
4ജി വോൾട്ട് ടെക്നോളജിയിലാവും പുതിയ ഫോൺ പ്രവർത്തിക്കുക. സ്നാപ്ഡ്രാഗൺ പ്രോസസറായിരിക്കും ഫോണിന് കരുത്ത് പകരുക. ഫ്ലാഷോട് കൂടിയ 13 മെഗാപിക്സലിെൻറ പിൻകാമറയും 5 മെഗാപിക്സലിെൻറ മുൻകാമറയുമാണ് കാമറ വിഭാഗത്തിലെ സവിശേഷത. 3,120 എം.എ.എച്ചിേൻറതാണ് ബാറ്ററി. 2 ജി.ബി റാം 16 ജി.ബി മെമ്മറി എന്നിവയാണ് സ്റ്റോറേജ് സവിശേഷതകൾ. ഫിംഗർപ്രിൻറ് സ്കാനർ ഉൾപ്പടെയുള്ള സുരക്ഷ സംവിധാനങ്ങളും ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് മാഷ്മല്ലോയാണ് ഒാപ്പറേറ്റിങ് സിസ്റ്റം. ചൈനീസ് വിപണിയിൽ എകദേശം 6000 രൂപയായിരുന്നു ഫോണിെൻറ വില.
ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ കണ്ണുവെച്ചാണ് ഷവോമി റെഡ് മീ4എയുമായി രംഗത്തെത്തുന്നുത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് 10000 രൂപയിൽ താഴെ വിലയുള്ള ഫോണുകളാണ്. ഇത് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് ഷവോമി.