എപിഎസ്സി മതിയെങ്കില്‍ ഇതാ ‘സോണി A6500’
text_fields36x24mm സെന്‍സറുള്ള ഫുള്‍ ഫ്രെയിം കാമറയുടെ അത്ര വരില്ല ഫ്രെയിം വലിപ്പം (22x15mm) കുറഞ്ഞ എപിഎസ്സി (APS-C) സെന്‍സര്‍ കാമറകള്‍. ഉയര്‍ന്ന ഐഎസ്ഒ ശേഷി കാരണം എപിഎസ്സി സെന്‍സറിനേക്കാള്‍ മിഴിവും ഫുള്‍ ഫ്രെയിം ചിത്രങ്ങള്‍ക്കാണ്. എപിഎസ്സിയേക്കാള്‍ രണ്ടര മടങ്ങ് പ്രതലം ഫുള്‍ ഫ്രെയിമിനുണ്ട്. പല മിറര്‍ലസ് ഇന്‍റര്‍ചേഞ്ചബ്ള്‍ ലെന്‍സ് കാമറകളും (MILCs) ഡിജിറ്റല്‍ സിംഗിള്‍ ലെന്‍സ് റിഫ്ളക്സ് കാമറകളും (DSLRs) ഈ രണ്ട് തരം സെന്‍സറുകളും ഉപയോഗിക്കുന്നുണ്ട്. ഫുള്‍ ഫ്രെയിം വേണ്ട എപിഎസ്സി മതി എന്ന് കരുതുന്നവര്‍ക്ക് വെല്ലുവിളിയുയര്‍ത്തുകയാണ് സോണിയുടെ പുതിയ മിറര്‍ലസ് കാമറ A6500. കാരണം വിപണിയില്‍ ഈ വിഭാഗത്തില്‍ കാനോണിന്‍െറയും നിക്കോണിന്‍െറയും ഫ്യുജി ഫിലിമിന്‍െറയും മുമ്പന്മാരായ പല മോഡലുകളുമുണ്ട്. സോണി നേരത്തെ ഇറക്കിയ A6300ന്‍െറ പരിഷ്കരിച്ച മോഡലാണിത്.
ടച്ച് സ്ക്രീന്‍, അതിവേഗ പ്രോസസിങ്, 5 ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയാണ് പ്രധാന വിശേഷങ്ങള്‍. ഫുള്‍ ഫ്രെയിം A7 സീരീസില്‍ കണ്ട 5 ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷന്‍ ആണ് എപിഎസ്സി കാമറയില്‍ കൊണ്ടുവരുന്നത്. നവംബറില്‍ വിപണിയില്‍ എത്തുന്ന ഇതിന്‍െറ ബോഡിക്ക് മാത്രം ഏകദേശം 93,500 രൂപ വരും. 24.2 മെഗാപിക്സല്‍ സിമോസ് (കോംപ്ളിമെന്‍റി മെറ്റര്‍ ഓക്സൈഡ് സെമി കണ്ടക്ടര്‍) സെന്‍സര്‍, 425 ഫേസ് ഡിറ്റക്ഷന്‍ ആന്‍ഡ് ഓട്ടോഫോക്കസ് പോയന്‍റുകള്‍, സെക്കന്‍ഡില്‍ 11 ഫ്രെയിം വീതമുള്ള ബേസ്റ്റ് ഷൂട്ടിങ്, ഫോര്‍ കെ വീഡിയോ, ഐ ഓട്ടോ ഫോക്കസ്, 100-512009 വരെ ഐഎസ്ഒ റേഞ്ച് , BIONZ X ഇമേജ് പ്രോസസിങ് എന്‍ജിന്‍ എന്നിവയുണ്ട്. ടച്ച് സ്ക്രീനില്‍ വിരല്‍ തൊട്ടാല്‍ ഫോക്ക് ചെയ്യാന്‍ സാധിക്കും. 0.05 സെക്കന്‍ഡില്‍ ഒരു വസ്തുവിനെ ഫോക്കസ് ചെയ്ത് പിടിക്കും. 300 ഫ്രെയിം വരെയാണ് ബാറ്ററിയുടെ ആയുസ്.