നോക്കിയ 3310 തിരിച്ച് വരുന്നു
text_fieldsഹെൽസിങ്കി: ഡി 1 എന്ന ഫോണിലൂടെ തിരിച്ച് വരവ് പ്രഖ്യാപിച്ച നോക്കിയ 3310 ഫോണും വിപണിയിൽ വീണ്ടും അവതരിപ്പിക്കുന്നു. സ്മാർട്ട് ഫോണുകളുടെ വരവിന് മുേമ്പ മൊബൈൽ ഫോൺ വിപണിയിൽ തരംഗം തീർത്ത മോഡലാണ് നോക്കിയ 3310. ഒരാഴ്ച വരെ നീണ്ടു നിൽക്കുന്ന ബാറ്ററിയും എതു വീഴ്ചയിലും തകരാത്ത ബോഡിയുമെല്ലാം നോക്കിയ 3310യെ മൊബൈൽ പ്രേമികൾക്ക് പ്രിയപ്പെട്ടതാക്കിയിരുന്നു. പഴയപുലി വീണ്ടും തിരിച്ച് വരുന്നു എന്ന വാർത്തയെ പ്രതീക്ഷയോടെയാണ് ഫോണിെൻറ ആരാധകർ കാണുന്നത്.
2000ത്തിലായിരുന്നു ഇൗ ഫോണിനെ നോക്കിയ വിപണിയിലവതരിപ്പിച്ചത്. വിപണിയിലെത്തി കുറച്ച് കാലം കൊണ്ട് തന്നെ ലോകവിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഫോണുകളിലൊന്നായി നോക്കിയ 3310 മാറി. ഇനിയും ഇൗ റെക്കോർഡ് മറികടക്കാൻ മറ്റൊരു മൊബൈൽ കമ്പനിക്കും സാധിച്ചിട്ടില്ല എന്നറിയുേമ്പാഴാണ് 3310െൻറ മൂല്യം നമുക്ക് മനസിലാവുക. ഫെബ്രുവരി 26ന് നോക്കിയ 3310 വിപണിയിൽ വീണ്ടും അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എകദേശം 4000 രൂപക്കാവും പുതിയ ഫോൺ ലഭ്യമാവുക എന്നും വാർത്തകളുണ്ട്.
ആൻഡ്രോയിഡ് ഫോണായ നോക്കിയ5ന് ഒപ്പമായിരിക്കും 3310നെ നോക്കിയ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. 5.2 ഇഞ്ച് 720 പിക്സല്‍ ഡിസ്പ്ലേയാണ് നോക്കിയ 5േൻറതാണ് എന്നാണ് വിവരം. രണ്ട് ജിബി റാം, 12 മെഗാപിക്സല്‍ കാമറ തുടങ്ങിയവയാണ് നോക്കിയ 5ന് പ്രതീക്ഷിക്കുന്ന ഫിച്ചറുകള്‍. 10,000 രൂപ വിലവരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് നൂഗട്ടിലായിരിക്കും പ്രവര്‍ത്തിക്കുക. നിലവിൽ നോക്കിയക്കായി ഫോണുകൾ നിർമ്മിക്കുന്നത് എച്ച്.എം.ഡി ഗ്ലോബൽ എന്ന കമ്പനിയാണ് പുതുതായി വിപണിയിലെത്തുന്ന ഇരു ഫോണുകൾ നിർമ്മിക്കുക.