െഎഫോൺ 8: ആപ്പിൾ കരുതിവെച്ചിരിക്കുന്നതെന്ത്?
text_fieldsകാലിഫോർണിയ: ആപ്പിളിെൻറ ഏറ്റവും പുതിയ ഫോൺ െഎഫോൺ എട്ടിനെ കുറിച്ച് നിരവധി റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഹോംപാഡിനായി സോഫ്റ്റ്വെയറിെൻറ നിർമാണം നടത്തിയവരിൽ നിന്നാണ് ഫോണിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.
െഎഫോണുകളിൽ ഉപയോഗിക്കുന്ന ടച്ച് െഎ.ഡി പുതിയ മോഡലിൽ ഉണ്ടാവില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇതിന് പകരം മുഖം തിരിച്ചറിയാൻ കഴിയുന്ന ഫേസ് െഎ.ഡി സംവിധാനമായിരിക്കും ആപ്പിൾ അവതരിപ്പിക്കുക. സാംസങ് പോലുള്ള എതിരാളികൾക്ക് പൂർണമായും വിജയം കൈവരിക്കാൻ കഴിയാത്ത മേഖലയിൽ വെന്നിക്കൊടി പാറിക്കാമെന്നാണ് ആപ്പിളിെൻറ കണക്ക് കൂട്ടൽ. ഇതിനൊപ്പം വയർലെസ്സ് ചാർജിങ് സംവിധാനവും ഉണ്ടാവും.
സ്മാർട്ട് കാമറ ഫീച്ചർ കൂടി ആപ്പിൾ അവതരിപ്പിക്കുന്നുണ്ട്. ഫോേട്ടായെടുക്കുേമ്പാൾ കാമറ ഒാേട്ടാമാറ്റിക്കായി എക്സ്പോഷർ, െഎ.എസ്.ഒ, ഫോക്കസ് എന്നിവ അഡ്ജസ്റ്റ് ചെയ്യുന്നതാണ് സ്മാർട്ട് കാമറ ഫീച്ചറെന്നാണ് റിപ്പോർട്ട്. 6.5 ഇഞ്ച് സൈസിലെത്തുന്ന റെറ്റിന ഡിസ്പ്ലേയും ഫോണിനൊപ്പമുണ്ടാകും.