Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഒ.എൽ.ഇ.ഡി...

ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയുമായി ​െഎഫോൺ 8

text_fields
bookmark_border
ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയുമായി ​െഎഫോൺ 8
cancel

കാലിഫോർണിയ: ​ ആപ്പിളിനെ സംബന്ധിച്ചടുത്തോളം 2017ലെ തുറുപ്പ്​ ചീട്ടാണ് െഎഫോൺ 8​. നിരവധി വാർത്തകളാണ്​ ​െഎഫോൺ 8നെ കുറിച്ച്​ പുറത്ത്​ വരുന്നത്​. സാംസങ്ങി​െൻറ ഗാലക്​സി എസ്​ 7നിൽ ഉണ്ടായിരുന്ന പല ഫീച്ചറുകളും ആപ്പിൾ പുതിയ ഫോണിൽ അവതരിപ്പിക്കുമെന്നാണ്​ സൂചന. പുറത്ത്​ വരുന്ന വാർത്തകൾ ശരിയാ​െണങ്കിൽ പുതിയ ​െഎഫോണിന്​ ഉണ്ടാവുക ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയായിരിക്കും. നിലവിൽ ​െഎഫോണിലുള്ള ഡിസ്​പ്ലേ​​യേക്കാൾ കുറഞ്ഞ പവർ മാത്രമേ പുതിയ ഡിസ്​പ്ലേക്ക്​ ആവശ്യമായി വരികയുള്ളു. ഫോണി​െൻറ ബോഡി സ്​റ്റെയിൻലെസ്സ്​ സ്​റ്റീലിൽ നിർമിച്ചതായിരിക്കും. എന്നാൽ എല്ലാ മോഡലുകളിലും ഒ.എൽ.ഇ.ഡി ഡിസ്​പ്ലേ ലഭ്യമാക്കുമോ എന്ന്​ ആപ്പിൾ വ്യക്​തമാക്കിയിട്ടില്ല.

 ​െഎഫോൺ 8​െൻറ ഉയർന്ന മോഡലിൽ മാത്രമേ കമ്പനി ഒ.എൽ.ഡി ഡിസ്​പ്ലേ നൽകാൻ സാധ്യതയുള്ളു. ക്ലാസിക്​, പ്ലസ്​, കർവഡ്​ എന്നിങ്ങനെ മൂന്ന്​ വകഭേദങ്ങളിൽ ​െഎഫോൺ 8 വിപണിയിൽ ലഭ്യമാവും. ആപ്പിളി​െൻറ എല്ല മോഡലുകളിലും കാണുന്ന ഹോം ബട്ടനിൽ  മാറ്റം വരുത്താനുള്ള സാധ്യ​തയേ​റേയാണ്​. ഫിംഗർപ്രിൻറ്​ റീഡിങ്​ ടെക്​നോളജി സ്​ക്രീനി​െൻറ മുൻ ഭാഗത്ത്​ തന്നെ ആപ്പിൾ നൽകുമെന്ന സൂചനകളും പുറത്ത്​ വരുന്നുണ്ട്​. വാട്ടർ റെസിസ്​റ്റൻറ്​ ടെക്​നോളജിയും ഫോണിനൊപ്പം ആപ്പിൾ ഇണക്കി ചേർക്കുന്നുണ്ട്​.

വയർ​െലസ്സ്​ ചാർജിങ്​ സംവിധാനമാണ്​ ഫോണി​െൻറ മറ്റൊരു പ്രത്യേകത. സാംസങ്ങ്​ അവരുടെ ഗാലക്​സി എസ്​ 7നിൽ വയർ​െലസ്സ്​ ചാർജിങ്​ സംവിധാനം അവതരിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആപ്പിളും വയർ​െലസ്സ്​ ചാർജിങ്​ സംവിധാനം ഫോണുകളിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iphone 8
News Summary - Here's what iPhone 8's alleged OLED display means for users
Next Story