ജി സാറ്റ് -31 ഭ്രമണപഥത്തിൽ

  • ജി ​സാ​റ്റ് -30‍ വി​ക്ഷേ​പ​ണം ജൂ​ണി​ൽ 

21:53 PM
06/02/2019
GSAT-23

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും​പു​തി​യ വാ​ർ​ത്ത വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​യ ജി ​സാ​റ്റ്-31​വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ലെ ഫ്ര​ഞ്ച് ഗ​യാ​ന കൗ​റു ഏ​രി​യ സ്പേ​സ്​ ലോ​ഞ്ച് കോം​പ്ല​ക്സി​ൽ​നി​ന്ന്​ ഇ​ന്ത്യ​ൻ സ​മ​യം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 2.31നാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ പു​തി​യ ഉ​പ​ഗ്ര​ഹ​വു​മാ​യി ഏ​രി​യ​ൻ -അ​ഞ്ച് റോ​ക്ക​റ്റ് കു​തി​ച്ചു​യ​ർ​ന്ന​ത്. വി​ക്ഷേ​പ​ണം ന​ട​ത്തി 42 മി​നി​റ്റു​കൊ​ണ്ട്് ഉ​പ​ഗ്ര​ഹം ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി.

കാ​ലാ​വ​ധി ക​ഴി​യാ​ൻ​പോ​കു​ന്ന ഇ​ൻ​സാ​റ്റ്- നാ​ല് സി.​ആ​റി​ന് പ​ക​ര​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ 40ാം വാ​ർ​ത്ത വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ്-31​നെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്.  ടെ​ലി​വി​ഷ​ൻ, ഡി​ജി​റ്റ​ൽ സാ​റ്റ​ലൈ​റ്റ് വാ​ർ​ത്ത​ശേ​ഖ​ര​ണം, വി​സാ​റ്റ് നെ​റ്റ്​​വ​ർ​ക്, ഡി.​ടി.​എ​ച്ച് ടെ​ലി​വി​ഷ​ൻ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്ക് ജി​സാ​റ്റ്- 31 പ്ര​യോ​ജ​ന​പ്പെ​ടും. 

Loading...
COMMENTS