Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാലക്സി എസ് 7, എസ് 7 എഡ്ജ് ബുക്കിങ് തുടങ്ങി, വിആര്‍ ഹെഡ്സെറ്റ് സൗജന്യം

text_fields
bookmark_border
  • ബുക് ചെയ്യുന്നവര്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റായ ‘സാംസങ് ഗിയര്‍ വിആര്‍’ സൗജന്യമായി ലഭിക്കും.
ഗ്യാലക്സി എസ് 7, എസ് 7 എഡ്ജ് ബുക്കിങ് തുടങ്ങി, വിആര്‍ ഹെഡ്സെറ്റ് സൗജന്യം
cancel

പരിഷ്കരിച്ച കാമറ, നവീന രൂപം, മികച്ച സോഫ്റ്റ്വെയര്‍ അനുഭവം, എപ്പോഴും തുറന്ന സ്ക്രീന്‍, ചൂടാവാതിരിക്കാന്‍ ശീതീകരണി എന്നിവയുള്ള സാംസങ് ഗ്യാലക്സി എസ് 7, ഗ്യാലക്സി എസ് 7 എഡ്ജ് എന്നിവ ഇന്ത്യയിലും പുറത്തിറങ്ങി. മാര്‍ച്ച് ഒമ്പത് മുതല്‍ ബുക്ക് ചെയ്യാം. മാര്‍ച്ച് 18 മുതല്‍ കൈയിലത്തെും. 17 വരെ ബുക് ചെയ്യുന്നവര്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റായ ‘സാംസങ് ഗിയര്‍ വിആര്‍’ സൗജന്യമായി ലഭിക്കും. 32 ജി.ബി ഇന്‍േറണല്‍ മെമ്മറിയുള്ള എസ് 7ന് 48,900 രൂപയും എസ് 7 എഡ്ജിന് 56,900 രൂപയുമാണ് വില. 64 ജി.ബി ഇന്‍േറണല്‍ മെമ്മറിയുള്ളതിന്‍െറ വിലയെക്കുറിച്ച് സൂചനയില്ല. ആഗോള വിപണിയില്‍ കഴിഞ്ഞമാസം ഇറങ്ങിയ എസ് 7ന് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 820 പ്രോസസറാണുള്ളതെങ്കില്‍ ഇന്ത്യയില്‍ ഇറങ്ങിയതിന് എട്ടുകോര്‍ എക്സൈനോസ് 8890 പ്രോസസറാണുള്ളത്. 
ത്രീഡി ഗ്ളാസ്- മെറ്റലിലാണ് രൂപകല്‍പന. വളഞ്ഞ അരികുകള്‍ കൈകളില്‍ വഴുതാതെ ഇരിക്കും. എപ്പോഴും ഓണായിരിക്കുന്ന ഡിസ്പ്ളേയാണ് മറ്റൊരു പ്രത്യേകത. വിരല്‍കൊണ്ട് സ്ക്രീനില്‍ തൊട്ടില്ളെങ്കിലും ഒരു ഫോണ്‍ കോളോ നോട്ടിഫിക്കേഷനോ കണ്ണില്‍പെടാതെ പോകില്ല. കൂടുതല്‍ വ്യക്തവും കൃത്യതയുമുള്ള ഡ്യുവല്‍ പിക്സല്‍ കാമറയുമായാണ് രണ്ട്ഫോണുകളും എത്തിയിരിക്കുന്നത്.  അതിവേഗ ഷട്ടര്‍ വേഗം, കൃത്യമായ ഓട്ടോ ഫോക്കസ്, മോഷന്‍ പനോരമ എന്നിവക്ക് പുറമേ പ്രകാശം കുറവുള്ളപ്പോഴും മികച്ച ചിത്രങ്ങള്‍ ലഭിക്കാന്‍ കാമറ സഹായിക്കും. സാംസങ് ഗാലക്സി എസ് 6നെക്കാളും മികച്ച പ്രകടനം കമ്പനി വാഗ്ദാനം ചെയ്യുന്നു.

എസ് 7ന്‍െറ ഡിസ്പ്ളേ സ്ക്രീന്‍ 5.1 ഇഞ്ചും എസ് 7 എഡ്ജിന്‍േറത് 5.5 ഇഞ്ചുമാണ്. ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ ഓപറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം. വെള്ളവും പൊടിയും ഏശില്ല. ഗ്യാലക്സി എസ് 6 എഡ്ജില്‍ എഡ്ജ് യു.എക്സ് എന്ന പുതിയ സംവിധാനമുണ്ട്. ഇമെയില്‍, സെല്‍ഫി മോഡ്, പനോരമ മോഡ്, ആപ്പുകള്‍ എന്നിവ എളുപ്പത്തില്‍ എടുക്കാന്‍ ഷോര്‍ട്ട്കട്ടുകള്‍ ഇതിലുണ്ട്.  എഡ്ജിന്‍െറ വശങ്ങളിലെ ഡിസ്പ്ളേയിലാണ് ഇവ പ്രത്യക്ഷമാവുക. സിമ്മും ആവശ്യമുള്ളപ്പോള്‍ 200 ജി.ബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഇടാവുന്ന ഹൈബ്രിഡ് സിം ട്രേയാണ്. ഗെയിം കളിക്കുമ്പോള്‍ നോട്ടിഫിക്കേഷനുകളും മറ്റും കുറച്ച് ബാറ്ററി ശേഷി കുറക്കും. കൂടാതെ ഗെയിം ലോഞ്ചര്‍, ഏറെനേരം ഗെയിം കളിക്കുമ്പോള്‍ ഫോണ്‍ ചൂടാവാതിരിക്കാന്‍  അകത്ത് കൂളിങ് സംവിധാനം എന്നിവയുണ്ട്. വിരലടയാള സ്കാനര്‍, ബാര്‍കോഡ് സാങ്കേതികവിദ്യ, മാഗ്നറ്റിക് സെക്യൂര്‍ ട്രാന്‍സ്മിഷന്‍, നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ എന്നിവ വഴി സുരക്ഷിതമായി പണമിടപാട് നടത്താന്‍ സാംസങ് പേ അവസരമൊരുക്കുന്നു. 

മറ്റ് വിശേഷങ്ങള്‍
ഗ്യാലക്സി എസ് 7ല്‍ 2560 X 1440 പിക്സല്‍ 5.1 ഇഞ്ച് സൂപ്പര്‍ അമോലെഡ് ക്വാഡ് എച്ച്ഡി ഡിസ്പ്ളേ (ഒരു ഇഞ്ചില്‍ 577 പിക്സലാണ് വ്യക്തത), 3000 എം.എ.എച്ച് ബാറ്ററി എന്നിവയും ഗ്യാലക്സി എസ് 7 എഡ്ജില്‍ 2560 X 1440 പിക്സല്‍ 5.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ക്വാഡ് എച്ച്ഡി ഡിസ്പ്ളേ (ഒരു ഇഞ്ചില്‍ 534 പിക്സല്‍ വ്യക്തത), 3600 എം.എ.എച്ച് ബാറ്ററിയുമാണുള്ളത്. 
ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ ഒ.എസ്, എക്സൈനോസ് (2.3 ജിഗാഹെര്‍ട്സ് നാലുകോര്‍+ 1.6 ജിഗാഹെര്‍ട്സ് നാലുകോര്‍) എട്ടുകോര്‍ 64 ബിറ്റ് പ്രോസസര്‍, നാല് ജി.ബി എല്‍പിഡിഡിആര്‍4 റാം, 200 ജി.ബി വരെ കൂട്ടാവുന്ന 32 അല്ളെങ്കില്‍ 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഡ്യുവല്‍ പിക്സല്‍ 12 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, വയര്‍ കുത്തിയാലും വയര്‍ലസായാലും അതിവേഗ ചാര്‍ജിങ്, വൈ ഫൈ, ബ്ളൂടൂത്ത് 4.2, 152 ഗ്രാം ഭാരം, ഗോള്‍ഡ്, ബ്ളാക് നിറങ്ങളില്‍ ലഭിക്കും. എസ് 7 എഡ്ജ് മാത്രം സില്‍വര്‍ നിറത്തിലും കിട്ടും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story