Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഈ ലാപ് കിട്ടാന്‍ 2.25...

ഈ ലാപ് കിട്ടാന്‍ 2.25 ലക്ഷം വേണം

text_fields
bookmark_border
ഈ ലാപ് കിട്ടാന്‍ 2.25 ലക്ഷം വേണം
cancel

ഒരു ലാപ്ടോപിന് 2.25 ലക്ഷം രൂപ മുടക്കുന്നത് കൊണ്ട് ഗുണമുണ്ടോ എന്ന് ചിന്തിച്ചാല്‍ ഇവിടെ കാര്യമില്ല. കാരണം വെല്ലുവിളി നിറഞ്ഞ ജോലികള്‍ക്ക് കൂട്ടാവുകയാണ് ഈ വിലകൂടിയ ലാപ്ടോപിന്‍െറ കര്‍ത്തവ്യം. പാനസോണികിന്‍െറ ടഫ്ബുക് CF20 ലാപ്ടോപാണ് പരുക്കന്‍ രൂപവും കൂടിയ വിലയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ലോകത്തെ ആദ്യ പരുക്കന്‍ ഡിറ്റാച്ചബിള്‍ ലാപ്ടോപ് എന്നാണ് ഇവന്‍െറ വിശേഷണം. മൂന്നുവര്‍ഷം വാറന്‍റിയോടെ ഈവര്‍ഷം ആഗസ്റ്റില്‍ കടകളിലത്തെും.

-പ്രകൃതിവാതകം, ഗതാഗതം, ചരക്കുനീക്കം, ആരോഗ്യരംഗം, ഇന്‍ഷുറന്‍സ്, പൊതുസുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ വെല്ലുവിളി നിറഞ്ഞ ജോലിക്കാരെയാണ് ഈ പരുക്കന്‍ ലാപ് ലക്ഷ്യമിടുന്നത്. MILSTD810G, MILSTD461F സൈനിക നിലവാരം അനുസരിച്ചാണ് നിര്‍മാണം. നേരത്തെയും പല പരുക്കല്‍ ലാപ്ടോപുകളും ടാബ്ലറ്റുകളുമിറക്കി കഴിവ് തെളിയിച്ചിട്ടുള്ളവരാണ് പാനസോണിക്. ഭാരം കുറഞ്ഞ ഈ ടഫ്ബുകിന്‍െറ കീബോര്‍ഡ് ഊരിമാറ്റിയാല്‍ 10.1 ഇഞ്ചുള്ള ടാബ്ലറ്റായി മാറും. ഗ്ളൗസിട്ടാലും സുഗമമായി പ്രവര്‍ത്തിക്കുന്ന ടച്ച് ഡിസ്പ്ളേയാണ്. മഗ്നീഷ്യം അലോയി ശരീരം, പോളിമര്‍-ഇലാസ്റ്റോമര്‍ ഉപയോഗിച്ചുള്ള അരികുകള്‍ എന്നിവ നിലത്തുവീണാലും ക്ഷതമേറ്റാലും ഒന്നും പറ്റാതിരിക്കാന്‍ സംരക്ഷണമേകും. പൊടിയും വെള്ളവുമേശുകയുമില്ല. 14 മണിക്കൂര്‍ നില്‍ക്കുന്ന 260 എംഎഎച്ച് ബാറ്ററിയുണ്ട്. കൂടുതല്‍ നേരം പ്രവര്‍ത്തിക്കാന്‍ വേറെ  ബാറ്ററിയും ലഭിക്കും. 

10.1 ഇഞ്ച് 1920 x 1200 പിക്സല്‍ സ്ക്രീന്‍, ഒരു ഇഞ്ചില്‍ 224 പിക്സല്‍ വ്യക്തത, , വിന്‍ഡോസ് 10 പ്രോ ഓപറേറ്റിങ് സിസ്റ്റം, ആറാം തലമുറ 1.1 ജിഗാഹെര്‍ട്സ് ഇന്‍റല്‍ കോര്‍ എം 56Y57 vPro പ്രോസസര്‍, ഇന്‍റല്‍ എച്ച്ഡി ഗ്രാഫിക്സ് 515, എട്ട് ജി.ബി റാം, 512 ജി.ബി വരെ കൂട്ടിച്ചേര്‍ക്കാവുന്ന 128 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, യുഎസ്ബി, മൈക്രോ എസ്ഡി കാര്‍ഡ് സ്ളോട്ട്, വൈ ഫൈ, ബ്ളൂടൂത്ത്, എച്ച്ഡിഎംഐ, വിജിഎ, ഇതര്‍നെറ്റ്, ഹെഡ്ഫോണ്‍, ജിപിഎസ്, മൈക്ക്, ഫോര്‍ജി മൈക്രോ സിം സ്ളോട്ട് എന്നിവയാണ് വിശേഷങ്ങള്‍. 

Show Full Article
TAGS:panasonic rugged laptop panasonic toughbook CF20 
Next Story