Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എറര്‍ 53’ ക്ഷമചോദിച്ച് ആപ്പ്ള്‍; നിശ്ചലമായ ഫോണുകള്‍ കമ്പനി നന്നാക്കും

text_fields
bookmark_border
  • ഫോണ്‍ റീസ്റ്റാര്‍ട്ടാക്കാനാവാത്തവിധം നിശ്ചലമാകുന്നതായിരുന്നു തകരാറ്
‘എറര്‍ 53’ ക്ഷമചോദിച്ച് ആപ്പ്ള്‍; നിശ്ചലമായ ഫോണുകള്‍ കമ്പനി നന്നാക്കും
cancel

ഉപഭോക്താക്കളെ വെട്ടിലാക്കിയ ആപ്പിളിന്‍െറ ‘എറര്‍ 53’ സോഫ്റ്റ്വെയര്‍ പ്രശ്നം പരിഹരിക്കുമെന്ന് കമ്പനി. ആപ്പിളിന്‍െറ ഓപറേറ്റിങ് സിസ്റ്റം ഐ.ഒ.എസ് 9 വെര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്ത ഉപഭോക്താക്കുടെ ഫോണുകളാണ് നിശ്ചലമായത്. ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ ഫിങ്കര്‍പ്രിന്‍റ് ഐഡി ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ഫോണ്‍ റീസ്റ്റാര്‍ട്ടാക്കാനാവാത്തവിധം നിശ്ചലമാകുന്നതായിരുന്നു തകരാറ്. ഫോണ്‍ തകരാറിലാവുന്നില്ളെന്നും ദുരുപയോഗം തടയാനുള്ള സുരക്ഷാസംവിധാനമാണിതെന്നും കമ്പനി വാദിച്ചിരുന്നു. എന്നാല്‍, പരാതിക്കാരുടെ എണ്ണം ഉയര്‍ന്നതോടെ ഫോണുകള്‍ നന്നാക്കിക്കൊടുക്കാന്‍തന്നെ കമ്പനി തീരുമാനിക്കുകയായിരുന്നു.
അതേസമയം, കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡിനൊ ആക്രമണവുമായി ബന്ധപ്പെട്ട് ആപ്പ്ള്‍ ഐഫോണ്‍ കമ്പനിയും യു.എസ് സര്‍ക്കാറും തമ്മിലുളള പ്രശ്നത്തില്‍ ഫേസ്ബുക്, ട്വിറ്റര്‍, ആല്‍ഫബെറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ ആപ്പിളിന് പിന്തുണ പ്രഖ്യാപിച്ചു. 
ആക്രമണത്തിന്‍െറ മുഖ്യപ്രതി റിസ്വാനുല്‍ ഫാറൂഖ്  ഉപയോഗിച്ച ഐ ഫോണിന്‍െറ സുരക്ഷാലോക് തുറക്കാന്‍ എഫ്.ബി.ഐക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് എഫ്.ബി.ഐ കോടതിയെ സമീപിക്കുകയായിരുന്നു. 
അന്വേഷണത്തിന്‍െറ ഭാഗമായി ഫോണിന്‍െറ ലോക് തുറക്കാന്‍ ആപ്പിളിനോട് കോടതി ഉത്തരവിട്ടിരുന്നു. 
എന്നാല്‍, ഉപഭോക്താക്കളുടെ സുരക്ഷിതത്വമാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടി കോടതി നിലപാടിനെതിരെ ആപ്പ്ള്‍ സി.ഇ.ഒ ടീം കുക് രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ആപ്പിളിന്‍െറ നിലപാടിനൊപ്പമാണെന്ന് ട്വിറ്റര്‍ ചീഫ് എക്സിക്യൂട്ടിവ് ജാക് ഡോര്‍സെ വ്യക്തമാക്കി. തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുമെന്നും എന്നാല്‍, കമ്പനികളുടെ സെക്യൂരിറ്റി സംവിധാനങ്ങള്‍ മരവിപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്നുമാണ് ഫേസ്ബുക്കിന്‍െറ പ്രസ്താവന. ഗൂഗിളിന്‍െറ സെര്‍ച് എന്‍ജിനായ ആല്‍ഫബെറ്റും ആപ്പിളിന്  പിന്തുണ പ്രഖ്യാപിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story