സര്‍ഫസ് ഫോണ്‍ മൈക്രോസോഫ്റ്റിന്‍െറ അണിയറയിലെന്ന് റിപ്പോര്‍ട്ട്
text_fieldsമൈക്രോസോഫ്റ്റ് സര്‍ഫസ് ഫോണ്‍ നിര്‍മാണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. മൈക്രോസോഫ്റ്റ് ഡിവൈസസ് കോര്‍പറേറ്റ് വൈസ് പ്രസിഡന്‍റ് പാനോസ് പനായി ആണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മൈക്രോസോഫ്റ്റ് കാമ്പസില്‍വെച്ച് ഇതിന്‍െറ പ്രാഥമികരൂപം കണ്ടതായി അഭിമുഖകാരന്‍ ഡേവിഡ് പീയേഴ്സും പറഞ്ഞു.

സര്‍ഫസ് പ്രോ 3 ടാബിനൊപ്പം പുറത്തിറക്കാന്‍ പദ്ധതിയിട്ട സര്‍ഫസ് മിനി എന്ന ഏഴഇഞ്ച് ടാബിനെക്കുറിച്ചും പനായി പരാമര്‍ശിച്ചിരുന്നു. പ്രോജക്ട് ജഗര്‍നോട്ട് ആല്‍ഫ എന്ന് രഹസ്യപേരിലുള്ള സര്‍ഫസ് ഫോണിന് അഞ്ചര ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ളേയാണെന്ന് ആഗസ്റ്റില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്‍റല്‍ ആറ്റം എക്സ് 3 പ്രോസസര്‍, 21 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, സര്‍ഫസ് പെന്‍ പിന്തുണ, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 64, 128 ജി.ബി മെമ്മറികള്‍ എന്നിവയാണ് പുറത്തായ വിശേഷങ്ങള്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
