Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈ പാർക്കിൽ പോയാൽ സൂപ്പർ മാരിയോ ആയി മാറാം; ലോകത്തിലെ ആദ്യത്തെ സൂപ്പർ മാരിയോ തീം പാർക്ക്​ ജപ്പാനിൽ
cancel
Homechevron_rightTECHchevron_rightPicture Tubechevron_rightഈ പാർക്കിൽ പോയാൽ...

ഈ പാർക്കിൽ പോയാൽ 'സൂപ്പർ മാരിയോ' ആയി മാറാം; ലോകത്തിലെ ആദ്യത്തെ സൂപ്പർ മാരിയോ തീം പാർക്ക്​ ജപ്പാനിൽ

text_fields
bookmark_border

സൂപ്പർ മാരിയോ അടക്കമുള്ള വിവിധ ഗെയിമുകളിലൂടെയും ഗെയിമിങ്​ കൺസോളുകളിലൂടെയും ലോക പ്രശസ്​തമായ ജാപ്പനീസ്​ കമ്പനിയാണ്​ നിന്‍റെ​ൻഡോ. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കമ്പനിയുടെ നിന്‍റെ​ൻഡോ സ്വിച്ച്​ എന്ന ഗെയിമിങ്​ കൺസോളിന്​ ഇപ്പോഴും ആഗോളതലത്തിൽ വലിയ ഡിമാന്‍റുണ്ട്​. എന്നാൽ, നിന്‍റെ​ൻഡോയും സൂപ്പർ മാരിയോയും ഇപ്പോൾ വാർത്തകളിൽ നിറയുന്നത്​ ജപ്പാനിലെ ഒരു പാർക്കിന്‍റെ പേരിലാണ്​.


ഒസാക്കയിലെ യൂനിവേഴ്​സൽ സ്റ്റുഡിയോയിൽ ലോകത്തിലെ ആദ്യത്തെ സൂപ്പർ നിന്‍റെ​ൻഡോ വേൾഡ്​ - തീം​ പാർക്ക്​ തുറന്നിരിക്കുകയാണ്​. 550 മില്യൺ ഡോളർ മുടക്കി നിന്‍റെ​ൻഡോ കമ്പനി ലിമിറ്റഡ്​ നിർമിച്ചിരിക്കുന്ന പാർക്ക്​​, സൂപ്പർ മാരിയോ അടക്കമുള്ള നിരവധി ഗെയിമുകളിലെ കഥാപാത്രങ്ങളാൽ​ സമ്പന്നമാണ്​. പാർക്ക് ​കഴിഞ്ഞ വർഷം തുറക്കാനിരുന്നതാണെങ്കിലും കോവിഡ്​ കാരണം നീണ്ടുപോവുകയായിരുന്നു.


പാർക്കിൽ പ്രവേശിക്കുന്നവർക്ക്​ അവിടെ വെച്ച് 30 ഡോളർ വില വരുന്ന 'പവർ-അപ്​'​ റിസ്റ്റ്​ ബാൻഡുകൾ വാങ്ങി കോയിനുകൾ കലക്​ട്​ ചെയ്​ത്​ ഗെയിം കളിക്കാനുള്ള അവസരവുമുണ്ട്​. അതിന്​ വേണ്ടി വിസിറ്റേഴ്​സിന്​ ഫോണിൽ പാർക്കി​ന്‍റെ ആപ്പ്​ ഡൗൺലോഡ്​ ചെയ്യേണ്ടതായി വരും. ആളുകളെ ആകർഷിക്കാനായി വെർച്വൽ ആയിട്ടുള്ളതും അല്ലാത്തതുമായ പലവിധ ഗെയിമുകളും അധികൃതർ നിന്‍റൻഡോ തീം പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്​. 'പാർക്ക്​ സന്ദർശിച്ചാൽ നിങ്ങൾക്ക്​ സൂപ്പർ മാരിയോ ആയി മാറാം' -യു.എസ്​.ജെ മാർക്കറ്റിങ്​ ഡിപ്പാർട്ട്​മെന്‍റ്​ വൈസ്​ പ്രസിഡന്‍റായ അയുമു യമമോ​ട്ടോ മാധ്യമങ്ങളോട്​ പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JapanSuper Mario theme parkSuper Nintendo World-themed park
News Summary - Worlds first Super Mario theme park opens in Japan
Next Story