Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightPicture Tubechevron_rightഇന്ന്​ 'ലോക...

ഇന്ന്​ 'ലോക പാസ്​വേഡ്​ ദിനം'; ചില പാസ്​വേഡ്​ ട്രോളുകൾ ഇതാ....

text_fields
bookmark_border
ഇന്ന്​ ലോക പാസ്​വേഡ്​ ദിനം; ചില പാസ്​വേഡ്​ ട്രോളുകൾ ഇതാ....
cancel

ഇൗ ഡിജിറ്റൽ കാലം മനുഷ്യരുടെ​ അധ്വാനം കുറക്കുകയും ഒരുപാട്​ കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്​തിട്ടുണ്ട്​. എങ്കിലും​ ആളുകൾ നേരിടുന്ന ഒരു വലിയ വെല്ലുവിളിയുണ്ട്​. അത്​ പാസ്​വേഡ്​ ഒാർത്തുവെക്കലാണ്​. കേൾക്കു​േമ്പാൾ നിസാരമെന്ന്​ തോന്നുമെങ്കിലും, ഒരു പാസ്​വേഡിന്​ എത്രത്തോളം വിലയുണ്ടെന്ന്​ അത്​ ഒരു തവണയെങ്കിലും മറന്നയാൾക്ക്​ മാത്രമേ പറയാൻ കഴിയൂ. എളുപ്പം പൊട്ടിക്കാവുന്ന പാസ്​വേഡ്​ നൽകിയതി​െൻറ പേരിൽ പണവും മാനവും നഷ്​ടമായവരോടും ചോദിച്ച്​ മനസിലാക്കാം.

സോഷ്യൽ മീഡിയ അടക്കം എത്രയല്ലാം ഡിജിറ്റൽ സേവനങ്ങളാണ്​ നാം ദിനേനെ ഉപയോഗിക്കുന്നത്​. അവയ്​ക്കെല്ലാം തന്നെ 'യൂസർ നെയിം പാസ്​വേഡും' കാണും. ഇക്കാലത്ത്​ ഭയമില്ലാതെ ജീവിക്കണമെങ്കിൽ കടുകട്ടിയായ പാസ്​വേർഡ്​ തയ്യാറാക്കാനും അത്​ മറക്കാതെ മനസിൽ സൂക്ഷിക്കാനുമുള്ള കഴിവും വേണ്ടതായുണ്ട്​. ഫോണി​െൻറ ലോക്​ സ്​ക്രീനിന്​ നൽകുന്ന പാസ്​വേഡിന്​​ പോലും ജീവ​െൻറ വിലയാണുള്ളത്​​.

ഇന്ന്​ 'ലോക പാസ്​വേഡ്​ ദിന'മാണ്​. എല്ലാവർഷവും മെയ്​ മാസത്തിലെ ആദ്യത്തെ വ്യാഴാഴ്​ച്ചയാണ്​ പാസ്​വേഡ്​ ദിനമായി ആഘോഷിക്കുന്നത്​. ഏറ്റവും മികച്ച പാസ്​വേഡ്​ ശീലങ്ങൾ പ്രോത്സാഹിപ്പിക്കലാണ്​ ഇൗ ദിവസം കൊണ്ട്​ ഉദ്ദേശിക്കുന്നത്​. അതായത്​, 123456 പോലുള്ള ലോകത്തിലെ ഏറ്റവും പ്രശസ്​തവും അതിലേറെ കോമഡിയുമായ പാസ്​വേഡുകൾക്ക്​ പകരം ആളുകൾ ഹാക്കർമാർക്കും സൈബർ ക്രിമിനലുകൾക്കും ചിന്തിക്കാൻ പോലും പറ്റാത്ത തരം പാസ്​വേഡുകൾ അവർ ഉപയോഗിക്കുന്ന ഡിജിറ്റൽ സേവനങ്ങൾക്ക്​ നൽകാൻ പ്രോത്സാഹിപ്പിക്കലാണ്​ ലക്ഷ്യം.

പാസ്​വേഡ്​ ദിനം ഒരുപാട്​ ട്രോളുകളും മീമുകളും പിറവിയെടുക്കുന്ന ദിവസം കൂടിയാണ്​. ആളുകളുടെ പാസ്​വേഡ്​ ശീലങ്ങളെ കളിയാക്കുന്ന വിധത്തിലുള്ള അതി രസകരമായ ചില ട്രോളുകൾ കണ്ടാലോ....!





















Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trollsPasswordWorld Password Daymemes
News Summary - World Password Day 2021 Funny Memes and Jokes
Next Story