Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നോ നോച്ച്, ഫേസ് ഐഡി ഡിസ്​പ്ലേക്കുള്ളിൽ..! ഐഫോൺ 13 ലോഞ്ചിന്​ മുമ്പേ 14-ാമ​െൻറ ഡിസൈൻ ലീക്കായി
cancel
Homechevron_rightTECHchevron_rightPicture Tubechevron_rightനോ നോച്ച്, ഫേസ് ഐഡി...

നോ നോച്ച്, ഫേസ് ഐഡി ഡിസ്​പ്ലേക്കുള്ളിൽ..! ഐഫോൺ 13 ലോഞ്ചിന്​ മുമ്പേ 14-ാമ​െൻറ ഡിസൈൻ ലീക്കായി

text_fields
bookmark_border

ഏറെ പ്രതീക്ഷയോടെ ഐഫോൺ 13 സീരിസ്​ അടുത്ത ആഴ്​ച്ച ലോഞ്ച്​ ചെയ്യാനിരിക്കുകയാണ്​ ടെക്​ ഭീമനായ ആപ്പിൾ. ഐഫോൺ 12 സീരീസ്​ വലിയ വിജയമായതിന്​ പിന്നാലെ ഐഫോൺ 13ൽ എന്ത്​ മാറ്റമാണ്​ ആപ്പിൾ കൊണ്ടുവരാൻ പോകുന്നതെന്ന്​ ഉറ്റുനോക്കുകയാണ്​ ടെക്​ ലോകം. എന്നാലിപ്പോൾ ഐഫോൺ 14ആമ​െൻറ ലീക്കായ ചില ചിത്രങ്ങൾ ഇൻറർനെറ്റിൽ വൈറലാവുകയാണ്​​.


ഫ്രൻറ്​ പേജ്​ ടെക്കിലെ പ്രമുഖ ടിപ്​സ്റ്ററായ ജോൻ പ്രോസ്സറാണ് ഐഫോൺ​ 14-ാമ​െൻറ ഡിസൈൻ എന്ന്​ അവകാശപ്പെട്ടുകൊണ്ട്​ ഏതാനും ചില ചിത്രങ്ങൾ പങ്കുവെച്ചത്​. ഇതുപോലെ വിവിധ ബ്രാൻഡിലുള്ള ഫോണുകളുടെ ചിത്രങ്ങൾ റിലീസിന്​ മുമ്പ്​ തന്നെ ജോൻ പ്രോസ്സർ പങ്കുവെക്കാറുണ്ട്​. അതിൽ ബഹുഭൂരിപക്ഷവും ശരിയാവാറുമുണ്ട്​. അതുകൊണ്ടുതന്നെ ഐഫോൺ​ 14-​െൻറ പുതിയ ലുക്കിൽ വീണിരിക്കുകയാണ്​ നെറ്റിസൺസ്​.

ജോൺ പ്രോസ്സറി​െൻറ അഭിപ്രായത്തിൽ, ഐഫോൺ 14-​െൻറ പ്രോ വകഭേദങ്ങളിൽ ഇപ്പോഴുള്ള വലിയ നോച്ച്​ ഒഴിവാക്കി പകരം പഞ്ച്-ഹോൾ ക്യാമറ നൽകും. എന്നാൽ, ഇക്കാരണത്താൽ അതീവ സുരക്ഷയ്​ക്ക്​ പേരുകേട്ട ഫേസ് ഐഡി ആപ്പിൾ ഉപേക്ഷിക്കുമെന്ന് കരുതണ്ട.... കൂപ്പർട്ടീനോ ഭീമൻ അതിന്​ വഴികണ്ടിട്ടുണ്ടത്രേ.. ഡിസ്പ്ലേയ്ക്കുള്ളിൽ ഫേസ് ഐഡി സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള സാ​േങ്കതിക വിദ്യയും ആപ്പിൾ വികസിപ്പിക്കും. ഈ വർഷം തുടക്കത്തിൽ ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ പറഞ്ഞ കാര്യം ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ സ്ഥിരീകരിക്കുന്നതാണ്​.


കാമറ ഡിപ്പാർട്ട്​മെൻറിലായിരിക്കും മറ്റൊരു വലിയ മാറ്റം. ഇപ്പോഴുള്ള ഐഫോണുകളിലെ കാമറകൾ ഉൾകൊള്ളുന്ന ചതുരാ​കൃതിയിലുള്ള വലിയ കാമറ ബമ്പ്​, 14-ാമനിൽ ഉണ്ടായിരിക്കില്ല. അത്​ കൂടുതൽ കട്ടിയുള്ള രൂപത്തിലേക്ക്​ ഐഫോണിനെ മാറ്റിയേക്കും. അതുകൊണ്ടുതന്നെ വലിയ ബാറ്ററി ഫോണിൽ ഉൾകൊള്ളിക്കാനും ആപ്പിൾ ശ്രമിക്കാൻ സാധ്യതയുണ്ട്​. ഐഫോൺ 4ൽ ഉണ്ടായിരുന്ന റൗണ്ട്​ ഡിസൈനിലുള്ള വോള്യം ബട്ടണുകളും പുതിയ രൂപത്തിലുള്ള സ്​പീക്കർ ഗ്രില്ലുകളും ആണ്​ ഡിസൈനിലെ വേറൊരു മാറ്റം. അതേസമയം, ടൈപ്​-സി പോർട്ടിന്​ പകരം പഴയ ലൈറ്റ്​നിങ്​ പോർട്ട്​ തന്നെ 14-ാം വകഭേദത്തിലും തുടരും.


അതേസമയം, ഐഫോൺ 13 അവതരിപ്പിക്കുന്ന പുതിയ ഇവന്‍റ്​ സെപ്​റ്റംബർ 14ന്​ നടക്കുമെന്ന്​ ആപ്പിൾ പ്രഖ്യാപിച്ചിരിക്കുകയാണ്​. ഇതിനുള്ള ക്ഷണക്കത്തും കമ്പനി പുറത്തിറക്കി. ഐഫോൺ 13 സീരിസിനൊപ്പം ഐ.ഒ.എസ്​ 15, ആപ്പിൾ വാച്ച്​ എന്നിവയുടെ പുറത്തിറക്കലുമുണ്ടാവുമെന്നാണ്​ സൂചന​.


കോവിഡിനെ തുടർന്ന്​ കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഓൺലൈനായിട്ടാവും പരിപാടി നടക്കുക. പരിഷ്​​കരിച്ച ബാറ്ററിയും മാഗ്​സേഫ്​ ചാർജറുമായിട്ടാവും ഐഫോൺ 13 എത്തുക. ഇതിനൊപ്പം സാറ്റ്​ലൈറ്റ്​ കണ്​ക്​ടിവിറ്റിയുമുണ്ടാവും. സെല്ലുലാർ നെറ്റ്​വർക്കില്ലെങ്കിലും കോൾ ചെയ്യാൻ സാറ്റ്​​ൈലറ്റ്​ കണ്​ക്​ടിവിറ്റിയിലൂടെ സാധിക്കും. എന്നാൽ, ചിപ്പ്​ ക്ഷാമം മൂലം ഐഫോൺ വിതരണം വൈകുമോയെന്ന്​ ആശങ്കയുണ്ട്​. അതേസമയം അടുത്ത തലമുറ ആപ്പിൾ വാച്ചിൽ പുതിയ ഹെൽത്ത്​ ഫീച്ചറുകള​ുണ്ടാവില്ലെന്നാണ്​ സൂചന. ഡിസൈനിലും ചിപ്പിലുമെല്ലാമാവും ആപ്പിൾ മാറ്റം വരുത്തുക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Apple iPhonetech newsiPhone 13iPhone 14Jon Prosser
News Summary - Apple iPhone 14 Design with No Notch Leaked Ahead of iPhone 13 Launch Event
Next Story