Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കുട്ടി-ഇൻസ്റ്റഗ്രാം വേണ്ട, അപകടമാണ്​; മാർക്ക്​ സുക്കർബർഗിനോട്​ അഭിഭാഷകർ
cancel
Homechevron_rightTECHchevron_rightTech Newschevron_right'കുട്ടി-ഇൻസ്റ്റഗ്രാം...

'കുട്ടി-ഇൻസ്റ്റഗ്രാം വേണ്ട, അപകടമാണ്​'; മാർക്ക്​ സുക്കർബർഗിനോട്​ അഭിഭാഷകർ

text_fields
bookmark_border

ഫേസ്​ബുക്കിന്‍റെ കീഴിലുള്ള ഏറ്റവും ജനപ്രിയ ആപ്പുകളിൽ ഒന്നാണ്​ ഇൻസ്റ്റഗ്രാം. നിലവിൽ മാതൃകമ്പനിയെ പോലും ഞെട്ടിക്കുന്ന വളർച്ചയാണ്​ ഇൻസ്റ്റഗ്രാം ആഗോളതലത്തിൽ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്​. ദിവസങ്ങൾക്ക്​ മുമ്പാണ്​ ഫേസ്​ബുക്ക്​ ഇൻസ്റ്റഗ്രാമിനൊരു കുട്ടി​-വകഭേദവുമായി എത്തുന്ന കാര്യം സൂചിപ്പിച്ചത്​. 13 വയസിന്​ താഴെയുള്ള കുട്ടികൾക്ക് വേണ്ടി മാത്രമായി​ രക്ഷിതാക്കൾക്ക്​ നിയന്ത്രണാധികാരമുള്ള ഇൻസ്റ്റഗ്രാമാണ്​ കമ്പനി വാഗ്​ദാനം ചെയ്​തത്​.

എന്നാൽ, കുട്ടികൾക്ക്​ വേണ്ടിയുള്ള ഇൻസ്റ്റഗ്രാം എന്ന തീരുമാനത്തിൽ നിന്ന്​ പിന്മാറണമെന്ന്​ ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗിനോട്​ ആവശ്യപ്പെട്ടിരിക്കുകയാണ്​ ഒരു അഭിഭാഷക സംഘം. കുട്ടികളെ വലിയ അപകടത്തിലേക്ക്​ നയിക്കാൻ സാധ്യതയുള്ള നീക്കമാണ്​ ഫേസ്​ബുക്ക്​ നടത്തുന്നതെന്നും അവർ അദ്ദേഹത്തിനയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ ഭീമൻ അതിന്‍റെ പ്ലാറ്റ്‌ഫോമുകളിലുടനീളം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിന്​ തടയിടാത്തത്​ വിമർശിക്കപ്പെടുന്ന ഈ സാഹചര്യത്തിലാണ്​ വാണിജ്യ-രഹിത ബാല്യകാല ക്യാ​െമ്പയിനിന്‍റെ കീഴിൽ അഭിഭാഷക സംഘം (സി.സി.എഫ്​.സി) സക്കർബർഗിന് കത്ത് അയക്കുന്നത്​. സംഭവത്തിൽ അഭിപ്രായം ആരാഞ്ഞുള്ള റോയിട്ടേഴ്‌സിന്‍റെ അഭ്യർത്ഥനയോട് ഫേസ്ബുക്ക് ഉടൻ പ്രതികരിച്ചിട്ടില്ല.

ചിത്രങ്ങൾ അപ്​ലോഡ്​ ചെയ്യുന്നതിനും അതിനുള്ള സ്വീകരണം പരിശോധിക്കുന്നതിനുമുള്ള യുവ മനസുകളുടെ ത്വര ഇൻസ്റ്റഗ്രാം ചൂഷണം ചെയ്യുന്നുണ്ടെന്നും സി.സി.എഫ്​.സി ആരോപിക്കുന്നു. പ്ലാറ്റ്​ഫോം ഉപയോഗിക്കുന്നവർ പൊതുവെ രൂപത്തിലും അവരുടെ സ്വയം അവതരണത്തിലും തുടർച്ചയായി ശ്രദ്ധകേന്ദ്രീകരിക്കുന്നത്​ കൗമാരക്കാരുടെ സ്വകാര്യതയ്ക്കും ക്ഷേമത്തിനും വെല്ലുവിളിയാകുമെന്നും അവർ വ്യക്​തമാക്കുന്നു.

മൂല്യമേറിയ ഫാമിലി ഡാറ്റ ശേഖരിക്കലും അതിലൂടെ​ പുതുതലമുറ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ വളർത്തിയെടുക്കുന്നതുമൊക്കെ ഫേസ്​ബുക്കിന്‍റെ അടിത്തറയ്ക്ക് ഗുണം ചെയ്​തേക്കാം, എന്നാൽ, അതിലൂടെ പ്ലാറ്റ്‌ഫോമിന്‍റെ കൃത്രിമവും ചൂഷണപരവുമായ സവിശേഷതകൾക്ക് പ്രത്യേകിച്ചും ഇരയാകുന്ന കൊച്ചുകുട്ടികളുടെ ഇൻസ്റ്റാഗ്രാം ഉപയോഗം​ വർദ്ധിക്കുന്ന സാഹചര്യമുണ്ടാകുമെന്നും കത്തിൽ പറയുന്നു. ഇൻസ്റ്റയുടെ കുട്ടികളെ ലക്ഷ്യം വച്ചുള്ള മാർക്കറ്റിങ്ങും അത് പ്രോത്സാഹിപ്പിക്കുന്ന അമിതമായ സ്‌ക്രീൻ സമയവും കുട്ടികളുടെ ആരോഗ്യകരമായ വികസനത്തിന് കേടുവരുത്തുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായും സി.സി.എഫ്​.സി കത്തിൽ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mark ZuckerbergfacebookInstagram for kids
News Summary - Zuckerberg urged by An advocacy group to cancel plans to launch Instagram for kids
Next Story