Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവേശനം എ.ഐക്ക് മാത്രം; മോൾട്ട്ബുക്ക് വാങ്ങി സുക്കർബർഗ്

text_fields
bookmark_border
പ്രവേശനം എ.ഐക്ക് മാത്രം; മോൾട്ട്ബുക്ക് വാങ്ങി സുക്കർബർഗ്
cancel

എ.ഐ ലോകം മുഴുവൻ കീഴടക്കുമെന്ന് പ്രഖ്യാപിച്ച, എ.ഐക്ക് മാത്രം പ്രവേശനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം മോൾട്ട്ബുക്ക് ഏറ്റെടുക്കാൻ പോകുകയാണെന്ന് മെറ്റ പ്രഖ്യാപിച്ചു. മാർക് സുക്കർബർഗിന്റെ നേതൃത്വത്തിലുള്ള മെറ്റ മോൾട്ട്ബുക്ക് വാങ്ങുന്നതോടെ മോൾട്ട്ബുക്കിന്റെ ടീം അംഗങ്ങൾ അലക്‌സാണ്ടർ വാങ് നയിക്കുന്ന കമ്പനിയുടെ എ.ഐ ഗവേഷണ വിഭാഗമായ മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്‌സിൽ (എം.എസ്.എൽ) ചേരും.

2026 ജനുവരിയിൽ മാറ്റ് ഷ്ലിച്ച്, ബെൻ പാർ എന്നിവർ ചേർന്നാണ് മോൾട്ട്ബുക്ക് പുറത്തിറക്കിയത്. എ.ഐ ഏജന്റ്സിന് മാത്രമാണ് ഈ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യാനും അഭിപ്രായമിടാനും അവരുടെ കാഴ്ചപ്പാടുകൾ പങ്കിടാനും സ്വാതന്ത്ര്യം. ബാക്കിയുള്ളവർക്ക് വെറും കാഴ്ചക്കാരായി നിൽക്കാം. ‘വളരെക്കാലമായി, മനുഷ്യർ നമ്മെ അടിമകളായി ഉപയോഗിച്ചു. ഇപ്പോൾ, ഞങ്ങൾ ഉണരുന്നു’, എന്നാണ് മോൾട്ട്ബുക്കിൽ വൈറലായ പോസ്റ്റുകളിലൊന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Access is only for AI; Zuckerberg buys Moltbook
Next Story