പ്രൊഡക്ടിവിറ്റി കൂട്ടാനൊരുങ്ങി സൂം; വർക്ക് ഫ്രം ഹോമിലുള്ളവരെ ഉടൻ തിരിച്ചു വിളിക്കും
text_fieldsകോവിഡ് പ്രതിസന്ധി കാലത്ത് ദ്രുതഗതിയിൽ വളർച്ചയാർജ്ജിച്ച ടെക് കമ്പനിയായിരുന്നു സൂം... ഇപ്പോൾ വരുന്ന വാർത്തയനുസരിച്ച് വീടുകളിൽ നിന്നും തൊഴിൽ എടുക്കുന്ന തങ്ങളുടെ മുഴുവൻ തൊഴിലാളികളെയും തിരിച്ച് ഓഫീസിലേക്ക് വിളിക്കാനൊരുങ്ങുന്നു എന്ന വാർത്തയാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത് . കമ്പനിയുടെ പ്രൊഡക്ടിവിറ്റി വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തരത്തിലുള്ള തീരുമാനത്തിന് പുറകിലെന്നു കമ്പനി ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു .
കോവിഡ് മൂലം താറുമാറായ തൊഴിൽ മേഖലയെയും ,വിദ്യാഭ്യാസ മേഖലയും പിടിച്ചു നിർത്തിയ മാസ്മരിക പ്രവർത്തനമായിരുന്നു സൂം കാഴ്ച വെച്ചത്. കോവിഡ് പ്രതിസന്ധി ലോക രാജ്യങ്ങളെയെല്ലാം പിടിച്ചുലച്ചപ്പോഴും സേവനങ്ങളുടെ നിരയിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ തികച്ചും പ്രശംസ നേടി. പലപ്പോഴും ഗൂഗിൾ, മൈക്രോസോഫ്റ്റ് ഉൾപ്പടെയുള്ള കമ്പനികൾക്ക് പോലും സൂമിന്റെ ജനസ്വീകാര്യത വെല്ലുവിളിയായി. കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് സൂം ജീവനക്കാരെ തിരികെ വിളിക്കുന്നത് , അതുകൊണ്ടുതന്നെ ഹൈബ്രിഡ് മോഡൽ രീതിയാണ് പ്രധാനമായും കമ്പനി ആസൂത്രണം ചെയ്യുന്നത്. പെട്ടന്നുള്ള ഓഫീസ് ജീവിതത്തിലേക്കുള്ള വരവ് തങ്ങളുടെ ജോലിക്കാരെ ബാധിക്കുന്നത് തടയാനായി ആഴ്ചയിൽ നിർബന്ധിത 2 ദിവസത്തെ ഓഫീസ് ജോലിയും ബാക്കി ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം രീതിയുമാണ് കമ്പനി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്.
കമ്പനിയുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ കൊണ്ടുവരുന്നതിനും ഇത് ഉപകരിക്കുമെന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്. നിലവിൽ ടെക് ഭീമന്മാരായ ഗൂഗിൾ,മെറ്റ,ആപ്പിൾ,ടി.സി.എസ്, തുടങ്ങിയ കമ്പനികൾ പടിപടിയായി തങ്ങളുടെ തൊഴിലാളികളെ ഓഫീസുകളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഓഫീസിലേക്ക് പൂർണമായി മടങ്ങുന്നതിലുള്ള പ്രയാസം ലഘൂകരിക്കുന്നതിന് പല കമ്പനികളും ഹൈബ്രിഡ് മോഡൽ രീതി പരീക്ഷിക്കാനായി ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

