
'എനിക്കിന്ന് 57, ഞാൻ മരിച്ചിട്ടില്ല' വിഡിയോ പോസ്റ്റ് ചെയ്ത് അഞ്ചാം ദിവസം യൂട്യൂബർക്ക് സംഭവിച്ചത്.. VIDEO
text_fields'ഞാൻ മരിച്ചിട്ടില്ല, എനിക്കിന്ന് 57 ആയി' എന്ന തലക്കെട്ടിൽ യൂട്യൂബ് വിഡിയോ അപ്ലോഡ് ചെയ്ത യൂട്യൂബർ അഞ്ചാം ദിവസം മരിച്ചു. 1.2 ദശലക്ഷം സബ്സ്ക്രൈബർമാരുള്ള എച്കോഫ് എന്ന യൂട്യൂബറാണ് മരിച്ചത്. നവംബർ 22ന് അപെറ്റോർ (Apetor) എന്ന അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലിലാണ് വിഡിയോ അപ്ലോഡ് ചെയ്തത്.
'I Am Not Dead, I Am 57 Today', എന്ന തലക്കെട്ടിൽ വിഡിയോ പങ്കുവെച്ച് അഞ്ചാം ദിവസം മഞ്ഞ് മൂടിയ വെള്ളത്തിൽ വീണ് എച്കോഫ് മരണമടയുകയായിരുന്നു. വിഡിയോ ചിത്രീകരണത്തിനിടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ നിലവിളി കേട്ട ദൃക്‌സാക്ഷികളാണ് എമർജൻസി സർവീസിനെ സംഭവം വിളിച്ചറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേ ദിവസം യൂട്യൂബർ മരിച്ചിരുന്നു.
യാത്രാ വീഡിയോകളാണ് അദ്ദേഹം ചാനലിൽ പോസ്റ്റ് ചെയ്യാറുള്ളത്. നോർവീജിയൻ വോഡ്കയുടെ ആരാധകനായ എച്കോഫ് അവസാനം പോസ്റ്റ് ചെയ്ത വിഡിയോയിലും നിരവധി തവണ വോഡ്ക കുടിക്കുന്നുണ്ട്. നെറ്റിയിൽ 57 എന്ന് എഴുതിവെച്ചിരിക്കുന്നതായും കാണാം. 'താൻ മരിച്ചിട്ടില്ലെന്ന്' തലക്കെട്ടും കൊടുത്ത് എല്ലാ വർഷത്തെയും തന്‍റെ പിറന്നാൾ ദിവസങ്ങളിൽ എച്കോഫ് ഇത്തരം വിഡിയോകൾ പങ്കുവെക്കാറുണ്ട്.