Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനിയങ്ങനെ എളുപ്പത്തിൽ യൂട്യൂബ് പണം തരില്ല; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കമ്പനി

text_fields
bookmark_border
https://www.madhyamam.com/tags/youtube
cancel

യൂട്യൂബിൽ നിന്ന് വരുമാനം നേടാൻ ആഗ്രഹിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമല്ല. യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലെ മാനദണ്ഡങ്ങൾ കമ്പനി പുതുക്കിയിരിക്കുകയാണ്. നിലവിൽ ഉള്ള കണ്ടന്‍റ് ക്രിയേറ്റർമാരെക്കാൾ ഇത് ബാധിക്കുക പുതുതായി വരുന്ന ക്രിയേറ്റർമാരെയാണ്. 2027 ഫെബ്രുവരി ഒന്നു മുതലാണ് പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരിക.

ഇതുവരെ 4000 വാച്ച് ഹവർ (365 ദിവസത്തിനുള്ളിൽ) എന്നതായിരുന്നു മാനദണ്ഡമെങ്കിൽ ഇനി മുതൽ ഇത് 8000 വാച്ച് ഹവർ ആയി ഉയർത്തും. അതുപോലെ, യൂട്യൂബ് ഷോർട്‌സ് വഴി വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ ലഭിക്കേണ്ട വ്യൂസ് 10 ദശലക്ഷത്തിൽ നിന്ന് 20 ദശലക്ഷമായി വർധിപ്പിച്ചു. 1000 സബ്‌സ്‌ക്രൈബർമാർ വേണമെന്ന നിബന്ധനയിൽ മാറ്റമില്ല.

നിലവിൽ യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലുള്ള ക്രിയേറ്റർമാർക്ക് ഈ മാറ്റങ്ങൾ ബാധകമല്ല. എന്നാൽ ഷോർട്‌സ് വരുമാനവുമായി ബന്ധപ്പെട്ട് ഒരു പുതിയ നിബന്ധന എല്ലാവർക്കും ബാധകമാകും. ഷോർട്‌സ് വഴി പരസ്യ വരുമാനം ലഭിക്കാൻ ക്രിയേറ്റർമാർക്ക് എല്ലാ 90 ദിവസത്തിലും ചുരുങ്ങിയത് 10 ദശലക്ഷം വ്യൂസ് ഉണ്ടായിരിക്കണം. ഈ മാനദണ്ഡം പാലിക്കാത്തവർക്ക് ഷോർട്‌സിൽ നിന്നുള്ള വരുമാനം താൽക്കാലികമായി ലഭിക്കില്ലെങ്കിലും ലോങ്-ഫോം വീഡിയോകളിൽ നിന്നുള്ള വരുമാനം തുടരാൻ സാധിക്കും.

യൂട്യൂബ് പ്രീമിയം ലഭ്യമായ എല്ലാ രാജ്യങ്ങളിലേക്കും കമ്പനി പ്രീമിയം ലൈറ്റ് സേവനം വ്യാപിപ്പിച്ചു. ഇത് വഴി കുറഞ്ഞ നിരക്കിൽ പരസ്യങ്ങളില്ലാത്ത വീഡിയോകൾ കാണാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഫാൻ ഫണ്ടിംഗ്, ഷോപ്പിംഗ് ടൂളുകൾ എന്നിവയ്ക്കായുള്ള ചെറിയ ചാനലുകൾക്കുള്ള മാനദണ്ഡങ്ങളിൽ മാറ്റമില്ല. 2018-ന് ശേഷം ആദ്യമായാണ് യൂട്യൂബ് പാർട്ണർ പ്രോഗ്രാമിൽ ഇത്തരമൊരു വലിയ മാറ്റം വരുത്തുന്നത്. പ്ലാറ്റ്‌ഫോമിലെ വാച്ച്-ടൈം വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് യൂട്യൂബ് വ്യക്തമാക്കുന്നു. പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും മുമ്പ് ക്രിയേറ്റർമാർക്ക് യൂട്യൂബ് സ്റ്റുഡിയോ വഴി പുതിയ കരാർ അംഗീകരിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - YouTube, standards,
Next Story